Monday, April 29, 2024
spot_img

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് ഇലകൊഴിയും കാലം; മുന്‍ മന്ത്രി കൃപാശങ്കര്‍സിംഗ് ബി.ജെ.പിയില്‍

മുംബൈ : മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കൃപാശങ്കര്‍ സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നു. മുംബൈയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ ശക്തരായ നേതാക്കളില്‍ ഒരാളാണ് കൃപാശങ്കര്‍ സിംഗ്. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ പ്രധാന ചുമതലകള്‍ തന്നെ ബി.ജെ.പി നല്‍കുമെന്നാണ് സൂചന. കഴിഞ്ഞ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു അദ്ദേഹം. 2008 മുതല്‍ 2012 വരെ മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായിരുന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ പല പ്രമുരായ നേതാക്കളും പാര്‍ട്ടി വിടുന്നത് തുടരുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles