Tuesday, June 18, 2024
spot_img

തായ്‌ലാൻഡിൽ വെടിവെയ്പ്പ് ; 34 പേർ കൊല്ലപ്പെട്ടു ; കൊല്ലപ്പെട്ടവരിൽ 22 കുട്ടികളും ;സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ്

തായ്‌ലാൻഡ് : വടക്കുകിഴക്കൻ പ്രവിശ്യയിലുള്ള നഴ്‌സറിയിൽ വെടിവെയ്പ്പ്. 34 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 22 കുട്ടികളുണ്ടെന്ന് റിപ്പോർട്ട് . മുൻ പോലീസ് ഉദ്യോഗസ്ഥനാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് വിവരം

ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കാനും കുറ്റവാളിയെ പിടികൂടാനും എല്ലാ അന്വേഷണ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചെന്നും വാർത്തകൾ പരക്കുന്നുണ്ട്.

മറ്റ് ചില രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തോക്ക് കൈവശം വെയ്ക്കുന്നവരുടെ നിരക്ക് ഉയർന്നതാണ്. എന്നാൽ ഔദ്യോഗിക കണക്കുകളിൽ അനധികൃത ആയുധങ്ങളെ കുറിച്ച് വലിയ വിവരങ്ങളില്ല. കൂട്ടവെടിവെപ്പും ഇവിടെ അപൂർവ്വമാണ്.

2020-ലാണ് ഇതിന് മുൻപ് രാജ്യത്തെ നടുക്കിയ കൂട്ടവെടിവെയ്പ്പ് നടക്കുന്നത്. സ്വത്ത് ഇടപാടിൽ ക്ഷുഭിതനായ ഒരു സൈനികൻ കുറഞ്ഞത് 29 പേരെ കൊലപ്പെടുത്തിയിരുന്നു . അന്നുണ്ടായ ആക്രമണത്തിൽ 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Articles

Latest Articles