ഉത്തർപ്രദേശ്: അയോധ്യയിൽ വാഹനാപകടം. ലഖ്‌നൗ-ഗോരഖ്പൂർ ഹൈവേയിൽ പാസഞ്ചർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 7 പേർ മരിച്ചു. അപകടത്തിൽ 40ൽ അധികം പേർക്ക് പരിക്കേറ്റു. ഇവരെ ദർശൻ നഗറിലെ ജില്ലാ ആശുപത്രിയിലും ട്രോമാ സെന്ററിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
അയോധ്യയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് അംബേദ്കർ നഗറിലേക്ക് പോകാനായി ഹൈവേയിലൂടെ തിരിയാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. എതിരെ വന്ന ട്രക്ക് ബസിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ ദുഖം രേഖപ്പെടുത്തി.

