അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം
മൈസൂരു : കർണാടകയിലെ മൈസൂരുവിലുള്ള പ്രമുഖ റെസ്റ്റോ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. പബ്ബിലെ ജീവനക്കാരായ ഡാർജിലിംഗ് സ്വദേശി സാഹിൻ (26), നേപ്പാൾ സ്വദേശി പ്രകാശ് (24) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പബ്ബ് ഉടമ പ്രീതം പുമീത്, ഉപഭോക്താക്കളായ സോനു, രമേഷ്, മഹാദേവ് പ്രസാദ്, പ്രജ്വൽ, അവിനാഷ് എന്നിവരടക്കം നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.
ദത്തഗല്ലിയിലെ ‘ഫോക്സ് ഡെൻ ലിക്വർ ഗാരേജ്’ എന്ന പബ്ബിലാണ് അപകടമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിനുള്ളിൽ കനത്ത പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഗോവണികൾ ഉപയോഗിച്ച് ഏകദേശം പതിനഞ്ചോളം പേരെ അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റവർ നിലവിൽ പ്രദേശത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പബ്ബിനുള്ളിൽ വലിയ രീതിയിൽ മര ഉരുപ്പടികളും മറ്റ് അലങ്കാര വസ്തുക്കളും സൂക്ഷിച്ചിരുന്നതിനാൽ തീ അതിവേഗം പടരുകയായിരുന്നുവെന്ന് ഫയർ ഓഫീസർ രംഗനാഥ് അറിയിച്ചു. സംഭവത്തിൽ മൈസൂരു പൊലീസും അഗ്നിശമന സേനയും സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…