Wednesday, May 22, 2024
spot_img

അയ്യപ്പശരണ മന്ത്രങ്ങളാൽ സാന്ദ്രമായി വീണ്ടും ഒരു മണ്ഡലകാലം !പന്തളം മണികണ്ഠൻ ആൽത്തറയിൽ മാതാ അമൃതാനന്ദമയീ മഠം ബുക്ക്‌ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു ; സംപൂജ്യസ്വാമി ശങ്കരാമൃതനന്ദപുരി ഉദ്‌ഘാടന കർമ്മം നിർവഹിച്ചു

കഠിനമായ വ്രത ശുദ്ധിയുടെ നിറവില്‍ തത്വമസി എന്ന പ്രപഞ്ച സത്യം തേടിയുള്ള ശബരിമല തീർത്ഥാടന കാലത്തോടനുബന്ധിച്ച് പന്തളം മണികണ്ഠൻ ആൽത്തറയിൽ മാതാ അമൃതാനന്ദമയീ മഠം ബുക്ക്‌ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. സ്റ്റാളിന്റെ ഉദ്‌ഘാടന കർമ്മം സംപൂജ്യസ്വാമി ശങ്കരാമൃതനന്ദപുരി നിർവഹിച്ചു .

അയ്യപ്പ സേവാസംഘം പ്രസിഡന്റ്‌ നരേന്ദ്രൻ നായർ, ബ്രഹ്മചാരിണി സാത്ത്വികാമൃത ചൈതന്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഈ മണ്ഡലകാലത്തിലുടനീളം ആശ്രമ പ്രസിദ്ധീകരണങ്ങളും, മറ്റു അമൃത ലൈഫ് ഉത്പന്നങ്ങളും സ്റ്റാളിൽ ലഭ്യമായിരിക്കും.

Related Articles

Latest Articles