Tuesday, June 18, 2024
spot_img

14 വര്‍ഷത്തിനുശേഷം തീപ്പെട്ടിയ്ക്ക് വില കൂട്ടി; വിലവർധനവ് ഇങ്ങനെ

ദില്ലി: 14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തീപ്പെട്ടിയ്ക്ക് വില കൂട്ടി. വർഷങ്ങളായി ഒരു രൂപയില്‍ തുടരുന്ന തീപ്പെട്ടി വില ഡിസംബര്‍ ഒന്നു മുതല്‍ രണ്ട് രൂപയാക്കുമെന്ന് ഉല്‍പാദകര്‍ അറിയിച്ചു. ഉത്പാദന ചെലവ് ഉയര്‍ന്നതാണ് വില വര്‍ധിപ്പിച്ചതാണ് കാരണമെന്ന് നിര്‍മ്മാതക്കള്‍ പറയുന്നു. തീപ്പെട്ടി (Matchbox) നിര്‍മ്മാണ കമ്പനികള്‍ സംയുക്തമായാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

2007 ലാണ്‌ അവസാനമായി തീപ്പെട്ടിക്ക്‌ വില വര്‍ധിപ്പിച്ചത്‌. അന്ന്‌ 50 പൈസയില്‍ നിന്നാണ്‌ വില ഒരു രൂപയാക്കിയത്‌. തീപ്പട്ടി നിര്‍മ്മിക്കാനാവശ്യമായ 14 അസംസ്‌കൃത വസ്തുക്കള്‍ക്കും വില വര്‍ധിച്ചു. റെഡ് ഫോസ്ഫറസിന്റെ വില 425 ല്‍ നിന്ന് 810 ആയതും വാക്‌സിന് 58 രൂപയായിരുന്നത് 80 ആയതും വിലവർധനവിന് കാരണമായി.

Related Articles

Latest Articles