Sunday, October 11, 2026

ചരിത്രം രചിച്ച് മാവ്യ സൂദന്‍; ജമ്മു കശ്മീരില്‍ നിന്നുള്ള ആദ്യ വ്യോമസേനാ വനിതാ ഫൈറ്റര്‍ പൈലറ്റ് പദവി ഈ പെൺകരുത്തിന് സ്വന്തം!

ജമ്മു കശ്മീരിലെ രജോറിയില്‍നിന്നുള്ള ആദ്യ വ്യോമസേനാ വനിതാ ഫൈറ്റര്‍ പൈലറ്റായി ഇരുപത്തിനാലുകാരിയായ മാവ്യ സൂദന്‍. ശനിയാഴ്ച ഹൈദരാബാദിന് സമീപം ദുണ്ഡിയാലിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നടന്ന കമ്പൈന്‍ഡ്‌ ഗ്രാജുവേഷന്‍ പാസ്സിങ് ഔട്ട് പരേഡിലാണ് മാവ്യ ഫ്‌ളൈയിങ് ഓഫീസറായി കമ്മീഷന്‍ ചെയ്തത്. ഇന്ത്യന്‍ വ്യോമസേനയിലെ പന്ത്രണ്ടാമത്തെ വനിതാ ഫൈറ്റര്‍ പൈലറ്റാണ് മാവ്യ. രജോറിയിലെ ലംബാടി ഗ്രാമത്തിൽ താമസിക്കുന്ന മാവ്യ ജമ്മുവിലെ കാർമൽ കോൺവെന്റ് സ്‌കൂളിലാണ് പഠിച്ചത്. അതിനുശേഷം ചണ്ഡിഗഡിലെ ഡി‌എവിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയാണ് മാവ്യ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ ചേർന്നത്.

ഫ്‌ളൈയിങ് ഓപറേഷനില്‍ അടിസ്ഥാന പരിശീലനം നേടിയ മാവ്യയ്ക്ക് ഇനി ഒരു വർഷം കഠിനമായ പരിശീലനത്തിന്റെ കാലമാണ്. പരിശീലനം കൂടി പൂര്‍ത്തിയായാല്‍ മാവ്യ സൂദന്‍ ഫൈറ്റര്‍ പൈലറ്റെന്ന നിലയില്‍ പൂര്‍ണമായും പ്രാപ്തയാകും . ജമ്മു കശ്മീരില്‍ നിന്നുള്ള ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റായ മാവ്യയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദനപ്രവാഹമാണ്.

നിലവില്‍ വ്യോമസേനയില്‍ 11 ഫൈറ്റര്‍ പൈലറ്റുമാരുണ്ട്. 2016 ലാണ് ആദ്യ മൂന്ന് വനിതാ ഫ്‌ളൈയിങ് ഓഫീസര്‍മാര്‍ വ്യോമസേനയിലെത്തിയത്. വ്യോമസേനയിൽ യുദ്ധവിമാനം പറത്തിയ ആദ്യത്തെ വനിതാ പൈലറ്റ് എന്ന ബഹുമതി ബീഹാറിലെ ഭാവന കാന്തിനാണ്. അവാനി ചതുർവേദി, മോഹന സിംഗ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മിഗ്-21 ഉള്‍പ്പെടെയുള്ള സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പറത്താനും മറ്റ് മുന്‍നിര യുദ്ധപരിശീലനങ്ങളും വനിതാ ഓഫീസര്‍മാര്‍ക്കും വ്യോമസേന നല്‍കുന്നുണ്ട്. ഓരു ഫൈറ്റര്‍ പൈലറ്റിന്റെ പരിശീലനത്തിനായി 15 കോടിയോളം രൂപയാണ് ചെലവ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles