Sunday, December 21, 2025

ഞെട്ടിത്തരിച്ച് മായാവതി !! ബിഎസ്പി എംപി ബിജെപിയിൽ !അപ്രതീക്ഷിത നീക്കത്തിലൂടെ പാർട്ടിയിൽ അംഗത്വമെടുത്തത് പാർലമെന്റ് കാന്റീനിൽവച്ച് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷ എംപിമാരിലൊരാളായ റിതേഷ് പാണ്ഡെ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഎസ്പി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് എംപി റിതേഷ് പാണ്ഡെ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശിലെ അംബേദകർ നഗറിൽ നിന്നുള്ള എംപിയാണ് റിതേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് കന്റീനിൽവച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് പ്രതിപക്ഷ എംപിമാരിൽ ഒരാളാണ് അദ്ദേഹം. നിലവിൽ ഇൻഡി സഖ്യത്തിന്റെയോ എൻഡിഎ സഖ്യത്തിന്റെയോ ഭാഗമല്ല ബിഎസ്പി. ഇൻഡി സഖ്യത്തോട് അടുത്തെങ്കിലും തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി ആവശ്യം അവഗണിക്കപ്പെട്ടതോടെ ആ നീക്കം നടന്നില്ല.

ബിഎസ്പിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്ന് വ്യക്തമാക്കുന്ന രാജിക്കത്ത് റിതേഷ് സമൂഹ മാദ്ധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചിരുന്നു. പാർട്ടിയോഗങ്ങൾക്കു തന്നെ വിളിക്കുന്നില്ലെന്നും ബിഎസ്പി നേതാവ് മായാവതിയെ കാണാൻ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും റിതേഷ് രാജിക്കത്തിൽ ആരോപിച്ചു. വൈകാരികമായി ബുദ്ധിമുട്ടുണ്ടെങ്കിലും തന്റെ സേവനം പാർട്ടിക്ക് ആവശ്യമില്ലെന്ന് വ്യക്തമായതിനാലാണ് രാജിയെന്നും റിതേഷ് പറഞ്ഞു. ബിഎസ്പി ഇത്തവണ റിതേഷിന് മത്സരിക്കാൻ ടിക്കറ്റ് നൽകില്ലെന്ന് ഉറപ്പായതിനാലാണ് പാർട്ടി വിട്ടതെന്നാണ് ബിഎസ്പിവൃത്തങ്ങൾ നൽകുന്ന സൂചന.

Related Articles

Latest Articles