Monday, June 17, 2024
spot_img

പുതുതായി പണികഴിപ്പിച്ച അഞ്ച് എയിംസുകൾ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിൽ ദ്വാരകയിലും രാജ്‌കോട്ടിലും പൊതുപരിപാടികൾ; ജാംനഗറിൽ ആവേശോജ്ജ്വല സ്വീകരണം

ദ്വിദിന ഗുജറാത്ത് സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതുതായി പണികഴിപ്പിച്ച് അഞ്ച് എയിംസ് ആശുപത്രികൾ രാഷ്ട്രത്തിന് സമർപ്പിക്കും. ഗുജറാത്തിന്റെ ആദ്യ എയിംസ് രാജ്‌കോട്ടിൽ അദ്ദേഹം ഉദ്‌ഘാടനം ചെയ്യും. ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് എയിംസുകൾ അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യും. ആന്ധ്രപ്രദേശിലെ മംഗളഗിരി, പഞ്ചാബിലെ ഭട്ടിണ്ട, ഉത്തർപ്രദേശിലെ റായ് ബറേലി, പശ്ചിമ ബംഗാളിലെ കല്യാണി തുടങ്ങിയവയാണ് വീഡിയോ കോൺഫെറൻസിലൂടെ ഉദ്‌ഘാടനം ചെയ്യപ്പെടുന്ന എയിംസുകൾ. സൗരാഷ്ട്ര മേഖലയിലെ രാജ്‌കോട്ടിലും ദേവഭൂമി ദ്വാരകയിലും പ്രധാനമന്ത്രിക്ക് ഇന്ന് പൊതു പരിപാടികളുമുണ്ട്.

48000 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സന്ദർശനത്തിൽ ഗുജറാത്തിൽ ഉദ്‌ഘാടനം ചെയ്‌തത്‌. ഇന്നലെയാണ് പ്രധാനമന്ത്രി ജാംനഗർ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം അദ്ദേഹം റോഡ് ഷോ നടത്തി. ആയിരക്കണക്കിന് ജനങ്ങൾ പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ പങ്കെടുത്തു. റോഡിഷോയിലുടനീളം അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യാനായി കാറിൽ നിന്ന് പുറത്തിറങ്ങി.

Related Articles

Latest Articles