വീണ്ടും വീണ്ടും സ്ത്രീകളുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയുന്ന അവസ്ഥയാണ് കാണുന്നത്. സംരക്ഷിക്കേണ്ടവർ തന്നെ ശിക്ഷിക്കുന്ന ദാരുണമായ സാഹചര്യം. കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരോ എന്ന ചോദ്യം വീണ്ടും ഉയരുന്നു. മുരിങ്ങൂര്‍ പീഡനക്കേസിലെ മെല്ലെപ്പോക്കിനെതിരെ രംഗത്ത് വന്ന കായികതാരം ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി.
സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയേയും കുടുംബത്തേയും ഇല്ലാതാക്കുമെന്നാണ് ഭീഷണി. മയൂഖയുടെ വീട്ടിലേക്ക് വന്ന ഊമക്കത്തിലാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. ഇനി ചാടിയാല്‍ നിന്റെ കാല് ഞങ്ങള്‍ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നുമാണ് ഭീഷണി സന്ദേശം.
അതേസമയം സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസില്‍ നിന്നും വനിതാ കമ്മീഷനിൽ നിന്നും നീതി ലഭിച്ചില്ലെന്നായിരുന്നു മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ചുങ്കത്ത് ജോണ്‍സണ്‍ എന്നായാള്‍ക്കെതിരെയായിരുന്നു പരാതി. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ.

