Sunday, December 28, 2025

കത്തിൽ കുരുങ്ങി സിപിഎം: മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും

തിരുവനന്തപുരം: തലസ്ഥാനത്തെ കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ കത്തുമായി ബന്ധപ്പെട്ട പരാതിയിൽ ആര്യയുടെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഡിആർ അനിൽ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

നിലവിൽ കേസ് രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. എന്നാൽ കത്തിന്റെ ഒറിജിനൽ കണ്ടെത്താത്തതിനാൽ ഇത് അന്വേഷിക്കണമെങ്കിൽ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ക്രൈംബ്രാഞ്ച് സമർപ്പിക്കാനാണ് സാധ്യതയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ, കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭ ഇന്നും പ്രതിഷേധത്തിന് വേദിയാകും.മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന- മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമുണ്ടാകും.

Related Articles

Latest Articles