MDMA trade under the guise of fruit trade
തിരുവനന്തപുരം: മലയിൻകീഴിൽ ഫ്രൂട്ട്സ് കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടിയിൽ. എട്ടുരുത്തി സ്വദേശി ശ്യാമാണ് എക്സൈസിന്റെ പിടിയിലായത്. ബിവറേജ് ഔട്ട്ലെറ്റിന് മുൻവശത്തെ ഫ്രൂട്ട്സ് കച്ചവടത്തിന്റെ മറവിലായിരുന്നു ഇയാൾ ലഹരി കച്ചവടം നടത്തിയത്. കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് യുവാവിനെ പിടിച്ചത്. 650 ഗ്രാം എംഡിഎംഎയുമായാണ് പ്രതിയെ പിടികൂടുന്നത് നഗരത്തിലെ കരിമഠം ഭാഗത്തു നിന്നാണ് പ്രതി എംഡിഎംഎ എത്തിച്ചത് എന്ന് എക്സൈസ് അറിയിച്ചു. ഇങ്ങനെ എത്തിക്കുന്ന ലഹരിവസ്തുക്കൾ കാട്ടാക്കട മലയൻകീഴ് ഭാഗങ്ങളിലെ യുവാക്കൾക്ക് വിൽപ്പന നടത്തുകയാണ് ഇയാൾ ചെയ്യുന്നത്.
എക്സൈസ് സംഘത്തിന് ഇതിനെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ നിരീക്ഷിച്ചത്. പ്രതിക്ക് എംഡിഎംഎ നൽകിയ സംഘത്തെ കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…