Meera jasmine
മലയാള സിനിമയുടെ പ്രിയ നടി മീര ജാസ്മിൻ വീണ്ടും വെള്ളിത്തിരയിൽ തിളങ്ങാൻ ഒരുങ്ങുകയാണ്. സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് മലയാളം സിനിമയിലേക്കു തിരിച്ചു വരുന്നത്. നേരത്തെ താരത്തിന്റെ ലൊക്കേഷനിലേക്കുള്ള വരവ് മലയാളികൾ ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഡാൻസ് വിഡിയോ ആണ്. സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടവേളകൾ കാരവനിൽ ഡാൻസ് കളിച്ച് ആഘോഷിക്കുന്ന മീരയെ ആണ് വിഡിയോയിൽ കാണുന്നത്.
ചിത്രത്തിലെ കോസ്റ്റ്യൂം ആയ സാരി ധരിച്ചാണ് താരത്തിന്റെ സ്റ്റൈലിഷ് ഡാൻസ്. കൂടെ താരത്തിന്റെ ടീമിനേയും കാണാം. മാത്രമല്ല മീരയുടെ നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ആരാധകർക്കിടയിൽ വൈറലാവുകയാണ് വിഡിയോ.
മീര ജാസ്മിൻ മലയാള സിനിമയിലേക്ക് അഞ്ച് വർഷങ്ങൾക്കു ശേഷം നായികയായി തിരിച്ചെത്തുന്ന ചിത്രമാണ് ഇത്. ജയറാം നായകനായി എത്തുന്ന ചിത്രത്തിൽ ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. എസ്. കുമാർ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…