ഇംഫാല്‍: ടോക്യോ ഒളിബിക്‌സ് വെള്ളിമെഡല്‍ ജേതാവായ സൈഖോം മീരാഭായ് ചാനു മണിപ്പൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് പദവിയിലേക്ക്. ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിലെ 49 കിലോ വിഭാഗത്തിലാണ് ചാനുവിന് വെള്ളിമെഡല്‍ ലഭിച്ചത്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മീരാഭായ് ചാനു ഔദ്യോഗിക ചുമതലകളിലേക്ക് കടന്നത്.
രാജ്യത്തെ ജനങ്ങളെ സേവിക്കാനും മണിപ്പൂര്‍ പോലീസിന്റെ ഭാഗമാകാനും അവസരമൊരുക്കിത്തന്ന മണിപ്പൂരിനും, മുഖ്യമന്ത്രി ബിരേന്‍ സിംഗിനും ചാനു നന്ദി അറിയിച്ചു. തനിക്കു ഇന്നുവരെ ഉറച്ച പിന്തുണ നല്‍കി കൂടെ നിന്ന മാതാപിതാക്കള്‍ക്ക് ഇത് അഭിമാന നിമിഷമാണെന്നും, അമ്മയോടും അച്ഛനോടും നന്ദി പറയുന്നുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ചാനു. ഈ നേട്ടത്തിന് പിന്നാലെ അവര്‍ക്ക് ജോലിയും ഒരു കോടി രൂപ ധനസഹായവും നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആ സ്വപ്നമാണ് ചാനുവിന് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ചാനു ചുമതലയേറ്റ ശേഷം ഒരു കോടി രൂപ സര്‍ക്കാര്‍ കൈമാറുകയും ചെയ്തു.
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…