Wednesday, May 22, 2024
spot_img

മീരാഭായ് ചാനുവിനെ ആദരിച്ച്‌ രാഷ്ട്രം; അഡീഷണല്‍ പോലീസ് സൂപ്രണ്ട് പദവിയിലേക്ക്

ഇംഫാല്‍: ടോക്യോ ഒളിബിക്‌സ് വെള്ളിമെഡല്‍ ജേതാവായ സൈഖോം മീരാഭായ് ചാനു മണിപ്പൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് പദവിയിലേക്ക്. ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിലെ 49 കിലോ വിഭാഗത്തിലാണ് ചാനുവിന് വെള്ളിമെഡല്‍ ലഭിച്ചത്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മീരാഭായ് ചാനു ഔദ്യോഗിക ചുമതലകളിലേക്ക് കടന്നത്.

രാജ്യത്തെ ജനങ്ങളെ സേവിക്കാനും മണിപ്പൂര്‍ പോലീസിന്റെ ഭാഗമാകാനും അവസരമൊരുക്കിത്തന്ന മണിപ്പൂരിനും, മുഖ്യമന്ത്രി ബിരേന്‍ സിംഗിനും ചാനു നന്ദി അറിയിച്ചു. തനിക്കു ഇന്നുവരെ ഉറച്ച പിന്തുണ നല്‍കി കൂടെ നിന്ന മാതാപിതാക്കള്‍ക്ക് ഇത് അഭിമാന നിമിഷമാണെന്നും, അമ്മയോടും അച്ഛനോടും നന്ദി പറയുന്നുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ചാനു. ഈ നേട്ടത്തിന് പിന്നാലെ അവര്‍ക്ക് ജോലിയും ഒരു കോടി രൂപ ധനസഹായവും നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആ സ്വപ്നമാണ് ചാനുവിന് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ചാനു ചുമതലയേറ്റ ശേഷം ഒരു കോടി രൂപ സര്‍ക്കാര്‍ കൈമാറുകയും ചെയ്തു.

Related Articles

Latest Articles