Friday, September 25, 2026

വിഴിഞ്ഞം കൊലപാതകം; മൃതദേഹം ഒളിപ്പിച്ചത് മച്ചിന് മുകളില്‍; പിന്നില്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണം നടന്നെന്ന് പോലീസ്

വിഴിഞ്ഞം: മുല്ലൂരില്‍ വൃദ്ധയെ കൊന്ന് മച്ചിലൊളിപ്പിച്ച സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നതായി പോലീസ്. ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചിൽ ഒളിപ്പിച്ചതിന് ശേഷം കിട്ടിയ സ്വർണ്ണവുമായി പ്രതികൾ രക്ഷപെടുകയായിരുന്നു. പോകുന്ന വഴിക്ക് സ്വര്‍ണാഭരണത്തിൽ നിന്ന് ഒരു ഭാഗം പണയം വച്ച്‌ പണമാക്കുകയും ചെയ്‌തു.

കഥ തുടങ്ങുന്നത് ഇങ്ങനെയാണ്;

പ്രതികളായ റഫീക്കയും മകന്‍ അല്‍ അമീനും തമ്മില്‍ വീട്ടില്‍ സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. ഒരു തരത്തിലും ഇതിനൊരുന്ത്യം ഉണ്ടാകില്ലയെന്ന് മനസ്സിലാക്കിയതോടെ വീട്ടുടമസ്ഥന്‍ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വീടൊഴിയാനായിരുന്നു റഫീക്കയും മകനും സുഹൃത്ത് ഷഫീഖും ചേര്‍ന്ന് പ്ലാനിട്ടത്. കയ്യിൽ പൈസ ഇല്ലാത്തതുകൊണ്ട് തന്നെ ഇനി മുന്നോട്ട് പോകാൻ വഴിയില്ലാതെയായി. തുടർന്ന് പോകുന്നതിന് മുന്നേ പണത്തിന് വേണ്ടി ശാന്തകുമാരിയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങൾ സ്വന്തമാക്കാൻ തീരുമാനിച്ചു.

ശേഷം മൃതദേഹം തട്ടിന് മുകളിൽ ഒളിപ്പിച്ചു. പെട്ടെന്ന് ആര്‍ക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു ഒളിപ്പിച്ചതെങ്കിലും മൃതദേഹത്തില്‍ നിന്നും ഇറ്റിറ്റ് വീണ രക്തം തളം കെട്ടി കിടന്നു. അന്വേഷണത്തിനെത്തിയ പോലീസ് നോക്കിയപ്പോഴാണ് ശാന്തകുമാരിയെ കണ്ടെത്തുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കഴക്കൂട്ടത്ത് വച്ച്‌ പ്രതികളെ കിട്ടിയത്. ദിവസങ്ങളായി ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിനെ കുറിച്ച്‌ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.

Related Articles

Latest Articles