Cinema

‘ഒന്നാം പടി മേലേ…’ ;തിയറ്ററുകളില്‍ പ്രേക്ഷക ഹൃദയം തൊട്ട മാളികപ്പുറ’ത്തിലെ മെലഡി ഗാനം റിലീസ് ചെയ്തു ,ചിത്രം വിജയകരമായി മൂന്നാം വാരത്തിലേക്ക്

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ പുതിയ ചിത്രം ‘മാളികപ്പുറ’ത്തിലെ മെലഡി ഗാനം റിലീസ് ചെയ്തു. വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘ഒന്നാം പടി മേലേ…’എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. രഞ്ജിന്‍ രാജ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ദൈര്‍ഘ്യം കുറവാണെങ്കിലും തിയറ്ററുകളില്‍ പ്രേക്ഷക ഹൃദയം തൊട്ട ഗാനം കൂടിയായിരുന്നു ഇത്. ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശിശങ്കര്‍ ആണ്.

മൂന്നാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഇതുവരെ 25 കോടി നേടിയെന്ന് ചിത്രം നിര്‍മ്മിച്ച ബാനറുകളില്‍ ഒന്നായ കാവ്യ ഫിലിം കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Anandhu Ajitha

Recent Posts

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

50 minutes ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

1 hour ago

സിഗരറ്റിൽ നിന്ന് തീ പകർന്ന് ഖമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകൾ !! ഇറാൻ തെരുവുകളിൽ പ്രക്ഷോഭം ഉച്ചസ്ഥായിയിൽ

ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…

3 hours ago

പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ ! രക്ഷയായത് പൈലറ്റ് നടത്തിയ ബെല്ലി ലാൻഡിംഗ് ! ഒഡീഷയിൽ ചെറു യാത്രാവിമാനം തകർന്ന് വീണു ! ഏഴുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…

3 hours ago

യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട് തീവ്രവാദത്തിലേക്ക് തള്ളിവിടാൻ കഴിയില്ലെന്ന് യു എ ഇ|UAE AGAINST BRITAIN

സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…

3 hours ago