General

“ദേവാലയത്തിന്റെയും കല്ലറയുടേയും പരിപാവനത കാത്തു സൂക്ഷിക്കണം” ; പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ആരംഭിച്ചു; വിവാദ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഇടുക്കി രൂപത

ഇടുക്കി: പി ടി തോമസിന്റെ ചിതാഭസ്മം (PT Thomas Memorial Procession) വഹിച്ചുള്ള സമൃതിയാത്ര ആരംഭിച്ചു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം ചിതാഭസ്മം അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയിൽ ഇന്ന് അടക്കം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിൽ വിവാദ മാർഗ്ഗനിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടുക്കി രൂപത. ദേവാലയത്തിന്റെയും കല്ലറയുടേയും പരിപാവനത കാത്തു സൂക്ഷിക്കണം. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാകരുത്. പ്രാർത്ഥനാപൂർവ്വമായ നിശബ്ദത പാലിക്കണമെന്നും വികാരി ജനറൽ നിർദ്ദേശിക്കുന്നു.

ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ വികാരിയച്ചനും പാരിഷ് കൗൺസിലിനും ഇടുക്കി രൂപത കൈമാറിക്കഴിഞ്ഞു. രാവിലെ ഏഴിന് പാലാരിവട്ടത്തെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ കുടുംബാംഗങ്ങളില് നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി. തുറന്ന വാഹനത്തിൽ കൊണ്ടുപോകുന്ന ചിതാഭസ്മ യാത്രയ്‌ക്ക് വിവിധ സ്ഥലങ്ങളിൽ ആദരമർപ്പിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 11ന് നേര്യമംഗലത്ത് എത്തിയശേഷം ഇരുമ്പുപാലം, അടിമാലി, കല്ലാർകുട്ടി, പാറത്തോട്, മുരിക്കാശേരി വഴി വൈകിട്ട് നാലിന് ഉപ്പുതോട്ടിൽ സ്മൃതിയാത്ര അവസാനിക്കും. തുടർന്ന് ഇവിടുത്തെ സെന്റ് ജോസഫ്‌സ് പള്ളിയിൽ പി.ടി.തോമസിന്റെ അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യും. അതേസമയം പള്ളിയില്‍ നടക്കുന്ന ചടങ്ങായതിനാല്‍ അതിന്റെ പരിപാവനത കാത്തുസൂക്ഷിക്കണമെന്നും അതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നും വികാരി ജനറലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. നേരത്തെ രവിപുരം ശ്മശാനത്തില്‍ പി.ടി.തോമസിന്റെ സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടയില്‍ പ്രവര്‍ത്തകര്‍ തിങ്ങിക്കൂടുകയും വലിയ തോതില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

4 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

4 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

5 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

6 hours ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

7 hours ago