Ranjith Murder
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ (Ranjith Srinivasan Murder) കൊലപാതകത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് വിവരം. പെരുമ്പാവൂർ ഭാഗത്ത് നിന്നാണ് ഇവരേയും കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
അതേസമയം കൊലയാളി സംഘത്തിലെ ആറ് പേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ആലപ്പുഴയിൽ രഞ്ജിത്തിന്റെ വീടിനോട് ചേർന്ന് തന്നെയുള്ള എസ്ഡിപിഐ പ്രവർത്തകരാണ് പിടിയിലായിരിക്കുന്നതെന്നും സൂചനയുണ്ട് . ഇവരുടെ അറസ്റ്റ് ഉച്ചയ്‌ക്ക് ശേഷം രേഖപ്പെടുത്തുമെന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ആകെ 12 പേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കൊലയാളി സംഘത്തിലുള്ളത്. നേരത്തെ ഈ പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായം നൽകിയവരും, വ്യാജ സിം കാർഡ് എടുത്തു നൽകിയവരും അറസ്റ്റിലായിരുന്നു. ഇവരുൾപ്പെടെ കേസുമായി ബന്ധപ്പെട്ട് പതിനഞ്ചിനടുത്ത് ആളുകൾ ഇതുവരെ പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
കൊലപാതകം നടന്ന് രണ്ട് ആഴ്‌ച്ച പിന്നിടുമ്പോഴും കൊലപാതകത്തിൽ പങ്കെടുത്ത് ആറ് പേരെ മാത്രമാണ് പോലീസിന് പിടികൂടാനായിട്ടുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ബാക്കി ആറ് പേരെ കൂടി പിടികൂടിയ ശേഷം മാത്രമായിരിക്കും ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിലെ അന്വേഷണത്തിലേക്ക് പോലീസ് കടക്കുകയെന്നാണ് വിവരം. അതേസമയം കേസിൽ ആകെ 25ഓളം പ്രതികൾ ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…