Wednesday, December 24, 2025

സംശയങ്ങൾ ബാക്കിയാക്കി മെന്റർ ആരോപണം;മുഖ്യന്റെ മകൾക്ക് കുരുക്ക് മുറുകും, ജെയ്ക്ക് വീണയുടെ കമ്പനിയുടെ മെന്റർ ആയിരുന്നു എന്ന വിശദീകരണം പ്രതിപക്ഷം ആയുധമാക്കും

തിരുവനന്തപുരം: വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ വെബ് സൈറ്റിൽ ആദ്യം ജെയ്ക്ക് മെന്റർ എന്ന് വിശേഷിപ്പിച്ചു പിന്നെ സ്വർണ്ണക്കടത്ത് വിവാദം വന്നപ്പോൾ സൈറ്റ് കാണാതെ ആയി.തിരിച്ചു വന്നപ്പോൾ മെന്റർ എന്ന ഭാഗം കാണാനില്ല എന്നതാണ് മാത്യുവിന്റെ ആരോപണം.മുഖ്യമന്ത്രിക്ക് എതിരായ മാത്യു കുഴൽനാടന്റെ അവകാശ ലംഘന നോട്ടീസ് തള്ളുമ്പോഴും സംശയങ്ങൾ ബാക്കി നിൽക്കുകയാണ്.
PWC ഡയറക്ടർ ജെയ്ക്ക്ബാലകുമാർ, മകൾ വീണയുടെ മെന്റർ അല്ല, വീണയുടെ കമ്പനിയുടെ മെന്റർ ആണെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.മുഖ്യമന്ത്രിയുടെ ഈ വിശദീകരണമാണ്‌ സ്പീക്കർ പരിഗണിച്ചത്.

കഴിഞ്ഞ ജൂലായ് 28 നാണ് സഭയിൽ മാത്യു കുഴൽനാടൻ ഈ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയുടെ സൈറ്റിലെ വിവരങ്ങൾ നിരത്തിയായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. വിഷയം വിവാദമായതോടെ സൈറ്റിൽ നിന്ന് വിശദാംശങ്ങൾ നീക്കം ചെയ്യപ്പെട്ടതും സഭയിൽ ഉയർത്തികാട്ടിയായിരുന്നു മാത്യു കുഴൽനാടൻ ഉറച്ച് നിന്നത്. ഇതിന് ക്ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മകളെ കുറിച്ച് പറഞ്ഞ് പേടിപ്പിക്കാൻ നോക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles