CRIME

ഇൻസ്റ്റാഗ്രാം വഴി വിദ്യാർത്ഥിനികൾക്ക് മെസേജ് അയച്ചു; ചോദ്യം ചെയ്ത സഹപാഠികൾക്ക് നേരെ വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് ആക്രമണം

തിരുവനന്തപുരം:സഹപാഠികളായ വിദ്യാർത്ഥിനികൾക്ക് ഇൻസ്റ്റാഗ്രാം വഴി മെസേജ് അയച്ചത് ചോദ്യം ചെയ്ത
വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം.വർക്കല ശിവഗിരിയിലെ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അവസാന വർഷ ബികോം വിദ്യാർത്ഥികളായ നാല് പേർക്കാണ് മർദ്ദനമേറ്റത്.വ്യാഴാഴ്ച രാവിലെ 11.45 ഓടെയാണ് വർക്കല പാലച്ചിറ ജംഗ്ഷനിൽ നിന്നും വർക്കല എസ്.എൻ കോളജ് റോഡിൽ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ 12 അംഗ സംഘം റോഡരികിൽ നിന്ന വിദ്യാർത്ഥികളെ മർദ്ദിച്ചത്.

വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ചാണ് ആക്രമണം എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ആക്രമണത്തിൽ പരിക്ക് പറ്റിയ അഖിൽ മുഹമ്മദ്, വിപിൻ, സിബിൻ, ആഷിക് എന്നിവരെ പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സഹപാഠിയുടെ ചില സുഹൃത്തുക്കൾ പതിവായി കോളജിൽ എത്താറുണ്ടായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഈ സംഘം തങ്ങളുടെ സഹപാഠികളായ പെൺസുഹൃത്തുക്കളെ ശല്ല്യം ചെയ്യുന്ന രീതിയിൽ ഇൻസ്റ്റാഗ്രാമിൽ അനാവശ്യ മെസേജുകൾ അയക്കാറുണ്ടെന്നും ഇക്കാര്യം ചോദ്യം ചെയ്യുകയും വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.

തുടർന്നാണ് ഒരു സംഘം മാരകായുധങ്ങളുമായി തങ്ങളെ അക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നത്. സംഘം കൈയിൽ കരുതിയിരുന്ന വാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്നും കമ്പിപ്പാര കൊണ്ട് തലക്കടിച്ച് നിലത്തിട്ട് ചവിട്ടിയതായും വിദ്യാർത്ഥികൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി അക്രമി സംഘം വാട്‌സ്ആപ്പിൽ അയച്ച സന്ദേശങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.

B4 Admin

Share
Published by
B4 Admin

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

2 hours ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

3 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

4 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

4 hours ago