ബാഴ്സലോണ: എല്ലാ അഭ്യുഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയുമായി കരാർ പുതുക്കിയെന്ന് റിപ്പോർട്ട്. അഞ്ച് വർഷത്തേയ്ക്കാണ് കരാർ പുതുക്കിയിരിക്കുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ഉടൻ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. അർജന്റീന കോപ്പ കപ്പ് നേടിയത് മെസ്സിയുടെ താരമൂല്യം വീണ്ടും ഉയർത്തിയതാണ് ബാഴ്‌സയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ
മെസി 50 ശതമാനം ശമ്പളം കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 600 മില്ല്യൺ ഡോളർ ആണ് റിലീസ് ക്ലോസ്. വാരാന്ത്യത്തിൽ തന്നെ മെസി കരാർ പുതുക്കിയ വിവരം ബാഴ്സലോണ ഔദ്യോഗികമായി അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും വാർത്ത പുറത്ത് വന്ന ഉടനെ ലോകത്താകെയുള്ള മെസ്സി ആരാധകർ ആഹ്‌ളാദത്തിലാണ്
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

