2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്‍റീന സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഇക്വഡോര്‍, ബൊളീവിയ എന്നീ ടീമുകള്‍ക്കെതിരെ നടക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്വഡോറിനെതിരെ മാര്‍ച്ച് 26നും ബൊളീവിയയ്ക്ക് എതിരെ ഏപ്രില്‍ ഒന്നിനുമാണ് അര്‍ജന്‍റീന യോഗ്യതാ റൗണ്ടില്‍ ഏറ്റുമുട്ടുക.
സൂപ്പര്‍ താരം ലയണല്‍ മെസി യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ തിരിച്ചെത്തി എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന കാര്യം. ലയണല്‍ മെസിക്കൊപ്പം സെര്‍ജിയോ അഗ്യൂറോ, പൗലോ ഡിബാല, ലൗട്ടറോ മാര്‍ട്ടിനസ് എന്നിവരാണ് മുന്നേറ്റ നിരയില്‍ ഉള്ളത്. എന്നാല്‍ സസ്പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാല്‍ താരത്തിന് ഇക്വഡോറിന് എതിരായ മത്സരത്തിൽ കളത്തിലിറങ്ങാന്‍ സാധിക്കില്ല. ഒരു മത്സരത്തില്‍ കൂടി വിലക്കുള്ളതിനാല്‍ ഇക്വഡോര്‍ കഴിഞ്ഞുള്ള ബൊളീവിയയ്ക്ക് എതിരായ മത്സരത്തില്‍ മെസിയെ അര്‍ജന്‍റീനന്‍ കുപ്പായത്തില്‍ കാണാനാകും.
ഇറ്റലിയില്‍ കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ സീരി എയില്‍ കളിക്കുന്ന താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇറ്റാലിയന്‍ ലീഗില്‍ കളിക്കുന്ന അഞ്ച് താരങ്ങളെ ടീമിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ യുവാന്‍ മുസൊ മാത്രമാണ് ഗോള്‍കീപ്പറായി ഉള്ളത്. എന്നാല്‍ രണ്ട് ഗോള്‍കീപ്പര്‍മാരെ കൂടി ടീമിനൊപ്പം ചേര്‍ക്കുമെന്നാണ് പരിശീലകന്‍ പറയുന്നത്.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…