ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്താഴ്ചയോടെ ചുഴലിക്കാറ്റ് രൂപമെടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഞായറാഴ്ചയോടെ രൂപമെടുക്കുന്ന ന്യൂനമര്‍ദം 48 മണിക്കൂര്‍ കൊണ്ട് തീവ്രമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
തത്ഫലമായി കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ പെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

