മലപ്പുറം: കെ. റെയിൽ (K Rail) പദ്ധതി കേരളത്തിന് ഗുണകരമല്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. നിലവിലെ പദ്ധതി കൊണ്ട് ഗുണത്തെക്കാളേറെ ജനങ്ങള്‍ക്ക് ദോഷമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആസൂത്രണത്തില്‍ ഗുരുതര പിഴവുകളുണ്ട്. പദ്ധതിയില്‍ തന്നെ ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നും ഇ.ശ്രീധരന്‍ ആരോപിച്ചു.
പദ്ധതിക്ക് ഒരുപാട് സ്ഥലം ആവശ്യമായി വരും അതിനായി 25000ത്തോളം ആളുകളെ മാറ്റി പാര്‍പ്പിക്കണം. 350 കിലോമീറ്റര്‍ നിലത്തിലൂടെയാണ് ട്രെയിന്‍ പോവുന്നത് ചിലയിടങ്ങളില്‍ ചതുപ്പ് നിലത്തിലൂടെയാവും . ഇത്രയും വേഗത്തില്‍ നിലത്തിലൂടെ ട്രെയിന്‍ പോകുമ്ബോള്‍ അതിന്റെ ആഘാതങ്ങളും വളരെ കൂടുതലാണ്. നാടിന് ശരിക്കും ഉപകാരമുണ്ടാവണമെങ്കില്‍ ഇപ്പോഴുള്ള റെയില്‍വെയെ പ്രോത്സാഹിപ്പിക്കുക, അല്ലെങ്കില്‍ അതിനോടൊപ്പം ഇതിനെ കൊണ്ടുപോവുകയോ ചെയ്യണമെന്നും ശ്രീധരന്‍ പറഞ്ഞു. നിശ്ചിത കാലയളവില്‍ ഈ പദ്ധതി ഒരിക്കലും പൂര്‍ത്തിയാക്കാനാവില്ല. പദ്ധതിയില്‍ പുനരാസൂത്രണം വേണമെന്നും ഇ.ശ്രീധരന്‍ കൂട്ടിച്ചേർത്തു.

