Sunday, May 19, 2024
spot_img

പി. എസ്. ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകങ്ങൾ വായനക്കാരിലേക്ക്; ഷാർജ പുസ്തകമേളയിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ഷാർജ: മിസോറം ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള രചിച്ച രണ്ട് പുസ്തകങ്ങൾ ഷാർജ അന്തർ ദേശീയ പുസ്തകമേളയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. തത്സമയചിന്തകൾ, നിയമ വീഥിയിലൂടെ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. പുസ്തകമേളയിലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാളിൽ വച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌ ഇ.പി. ജോൺസൺ, വൈസ് പ്രസിഡന്റ്‌ അഡ്വ. വൈ.എ. റഹിം, ജോയിന്റ് സെക്രട്ടറി ശ്രീനാഥ് എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ബി. പത്‌മ കുമാർ ചടങ്ങിൽ അധ്യക്ഷത വവഹിച്ചു.

സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ്‌ താമരശേരി, രാജീവ്‌ കോടമ്പള്ളി (ജനം ടി
വി), നസീർ വെളിയിൽ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സാംസ്‌കാരിക പ്രവർത്തകയും പീപ്പിൾ ഫോർ ധർമ അധ്യക്ഷയുമായ ശിൽപ നായർ നായർ ചടങ്ങിൽ പുസ്തകങ്ങൾ പരിചയപെടുത്തി. പി.എസ്. ശ്രീധരൻ പിള്ള രചിച്ച വിവിധ ഇംഗ്ലീഷ് മലയാളം പുസ്തകങ്ങൾ സഖീർ മുഹമ്മദ്‌, ജയപ്രകാശ് (കൺവീനർ യുണൈറ്റഡ് മലയാളി അസോസിയേഷൻ ) ചന്ദ്ര പ്രകാശ് ഇടമന എന്നിവർ ഏറ്റുവാങ്ങി. ശ്രീ ബാബു വർഗീസ്, ടി എ നസീർ, ചാക്കോ ഊളക്കാടൻ, വിനീഷ് മോഹൻ, പ്രാണേഷ് നായർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Latest Articles