Wednesday, January 7, 2026

എം ജി സർവകലാശാല യിൽ സിൻഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകൾ മുക്കി, വൈസ് ചാൻസലറുടെ കുറ്റസമ്മതം

കോട്ടയം: സിന്‍ഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയെന്നു തുറന്നുസമ്മതിച്ച് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു നല്‍കിയ വിശദീകരണത്തിലാണു വിസിയുടെ തുറന്നുപറച്ചില്‍.

ഇനിമേല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നു വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കി. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയതു പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നാണു വൈസ് ചാന്‍സലറുടെ വിശദീകരണം.

വിദ്യാര്‍ഥികളുടെ ഫാള്‍സ് നന്പറടങ്ങിയ ഉത്തരക്കടലാസുകള്‍ പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം ആര്‍. പ്രഗാഷിന് നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഒപ്പിട്ട് കത്ത് നല്‍കിയതാണു വിവാദമായത്. അതീവ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടവയാണ് ഈ ഉത്തരക്കടലാസുകള്‍. സംഭവത്തില്‍ വിസി, ആര്‍. പ്രഗാഷ് എന്നിവര്‍ക്കെതിരേ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

Related Articles

Latest Articles