Saturday, October 3, 2026

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ. വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് കണ്ടെത്തല്‍.

കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ അറിയിച്ചു. സെപ്റ്റംബര്‍ 7 ന് തകര്‍ന്നു വീണ ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിനെക്കുറിച്ച് ആദ്യമായാണ് ഇത്രയും വിവരങ്ങള്‍ ലഭിക്കുന്നത്. നാസയുടെ റീ കണ്‍സന്‍സ് ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡര്‍ ഇടിച്ചിറക്കിയ പ്രദേശത്തെ ചിത്രങ്ങള്‍ എടുത്തിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.

വിക്രം ലാന്‍ഡറിന്റെ കണ്ടെത്തലിന് പിന്നില്‍ ചെന്നൈ സ്വദേശി ഷണ്‍മുഖയാണ്. ഷണ്‍മുഖ സുബ്രഹ്മണ്യന് നാസ നന്ദി അറിയിച്ചു. അതേസമയം, ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Latest Articles