Monday, May 20, 2024
spot_img

‘ഇന്ത്യയെ അണുബോംബിട്ട് തകര്‍ത്തുകളയണം, ഇന്ത്യക്കാര്‍ക്ക് അവരുടെ ശവം വീഴുമ്പോള്‍ വേദന തോന്നണം’ : വിദ്വേഷ പ്രസംഗവുമായി മുന്‍ പാക്ക് ക്രിക്കറ്റ്താരം

കറാച്ചി – ഇന്ത്യയെ അണുബോംബിട്ട് തകര്‍ത്തുകളയുമെന്ന് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ഇന്ത്യയെ അണൂബോംബുകളുപയോഗിച്ച് ”ശുചിയാക്കുമെന്ന്” മിയാന്‍ദാദ് പറയുന്ന വീഡിയോയാണ് പുറത്തുവന്നിരിയ്ക്കുന്നത്. ഇതിനു മുന്‍പ് ഷഹീദ് അഫ്രിദി, ഷൊഹൈബ് അക്തര്‍ എന്നീ പാകിസ്ഥാന്‍ ക്രിക്കറ്റുകളിക്കാരും ഇന്ത്യയെ നശിപ്പിച്ചുകളയുമെന്ന നിലയില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു.

ഒരു പാക്കിസ്ഥാന്‍ ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മിയാന്‍ദാദ് ഇന്ത്യയ്‌ക്കെതിരായ അഭിപ്രായം വ്യക്തമാക്കിയത്. നമ്മുടെ കൈയ്യില്‍ ഒരു ലൈന്‍സന്‍സുള്ള ആയുധമുണ്ടെങ്കില്‍ അതുപയോഗിക്കണം. ലോകം മുഴുവന്‍ ആളുകളെ കൊല്ലാനുള്ള രീതിയതാണ്. ഇന്ത്യക്കാര്‍ക്ക് അവരുടെ ശവം വീഴുമ്പോള്‍ വേദന തോന്നണം.

‘ഇന്ത്യ കുബുദ്ധികളുടേ രാജ്യമാണ്. നമ്മുടെ കൈയ്യില്‍ ആറ്റംബോംബുകള്‍ വച്ചിരുന്നിട്ട് കാര്യമില്ല. ഇന്ത്യയെ അതുപയോഗിച്ച് വൃത്തിയാക്കിക്കളയണം’ ജാവേദ് മിയാന്‍ദാദ് പറഞ്ഞു.പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് ജാവേദ് മിയാന്‍ദാദ്. മിയാന്‍ദാദിന്‍റെ മകനാണ് ദാവൂദ് ഇബ്രാഹിമിന്‍റെ മകളെ വിവാഹം കഴിച്ചിരിയ്ക്കുന്നത്.

Related Articles

Latest Articles