Tuesday, May 14, 2024
spot_img

മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ലയുടെ മകന്‍ മരിച്ചു

ദില്ലി: മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സത്യ നാദെല്ലയുടെ മകന്‍ മരിച്ചു. 26 വയസ്സായിരുന്നു. സത്യ നാദെല്ലയുടെയും അനു നാദെല്ലയുടെയും മകനായ സെയിന്‍ നാദെല്ലയാണ് മരിച്ചത്. ഇദ്ദേഹം ജന്മനാ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി രോഗബാധിതനായിരുന്നു.

ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് എക്‌സിക്യൂട്ടീവ് ജീവനക്കാരെ വിവരം അറിയിച്ചത്. 2014ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി ചുമതലയേറ്റ ശേഷം 54 കാരനായ സത്യ നാദെല്ല, വികലാംഗരായ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിലേക്ക് കമ്പനിയെ നയിച്ചിരുന്നു.

ഇതിലൂടെ സെയിനെ സഹായിക്കുന്നതിനും കൂടിയായിരുന്നു ഇത്. തുടർന്ന് 2021ല്‍ സെയിന്‍ നാദെല്ലയെ കൂടുതല്‍ കാലം ചികിത്സിച്ചിരുന്ന ചില്‍ഡ്രന്‍സ് ആശുപത്രിയുമായി സഹകരിച്ച് നാദെല്ല കുടുംബം സെയിന്‍ നാദെല്ല എന്‍ഡോവ്ഡ് ചെയര്‍ ആരംഭിച്ചിരുന്നു.

ഇത് പ്രവര്‍ത്തനം തുടങ്ങിയത് കുട്ടികളുടെ നാഡീവ്യൂഹ സംബന്ധമായ ശാസ്ത്രശാഖയുമായി ബന്ധപ്പെട്ടാണ്. സംഗീതത്തിലുള്ള ആവേശം മുന്‍നിര്‍ത്തി സെയിനിനെ എല്ലാവരും ഓര്‍മ്മിക്കുമെന്ന് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സിഇഒ ജെഫ് സ്പറിംഗ് അറിയിച്ചു.

Related Articles

Latest Articles