സന്‍ഫ്രാന്‍സിസ്കോ: ഐഒഎസ് ഡിവൈസുകളില്‍ സ്വിഫ്റ്റ് കീയ്‌ക്കുള്ള പിന്തുണ നിര്‍ത്താന്‍ ക്യൂവെര്‍ട്ടി (QWERTY) കീബോർഡ് ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയറായ മൈക്രോസോഫ്റ്റ്. കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ അഞ്ചിന് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് കീബോർഡ് ആപ്ലിക്കേഷൻ ഡീലിറ്റ് ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
ഐഫോണിലോ , ഐപാഡിലോ സ്വിഫ്റ്റ് കീ ആപ്ലിക്കേഷൻ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഐഒഎസ് ഉപയോക്താക്കൾക്കോ ഇത് നഷ്ടമാകില്ല. ഉപയോക്താക്കൾ അത് സ്വമേധയാ അൺഇൻസ്റ്റാൾ ചെയ്യുന്നതുവരെ അത് ഉപയോഗിക്കുന്നത് തുടരാനാകും. മറ്റൊരു ഐഒഎസ് ഉപകരണത്തിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ സാധിക്കും.
സ്വിഫ്റ്റ്‌കീയെ 250 മില്യണി (ഏകദേശം 1,990 കോടി രൂപ) ന് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത് 2016ലാണ്. അതിനുശേഷം അതിന്റെ സ്വന്തം വേഡ് ഫ്ലോ ടച്ച് കീബോർഡ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ആപ്ലിക്കേഷനായി ഉപയോഗിക്കുകയായിരുന്നു. ആപ്പിൾ ഐഒഎസ് ഇക്കോസിസ്റ്റത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇതിന് പിന്നിലെ കാരണം പരസ്യമായി ഇതുവരെ പ്രസ്താവിച്ചിട്ടില്ല.

