പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: കുറച്ചുദിവസത്തെ താത്കാലിക ആശ്വാസത്തിന് ശേഷം പശ്ചിമേഷ്യൻ മേഖല വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക്. ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾക്ക് നേരെ അമേരിക്കയും സൗദി അറേബ്യയും സംയുക്ത വ്യോമാക്രമണം നടത്തി. സൗദി അറേബ്യയിലെ എണ്ണ സംഭരണ ശാലകൾക്ക് നേരെ കഴിഞ്ഞ 72 മണിക്കൂറിനിടെ 30-ലധികം ഡ്രോൺ ആക്രമണങ്ങൾ നടത്തിയ ഇറാഖിലെ സായുധ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ സംയുക്ത സൈനിക നടപടി. വടക്കൻ പ്രവിശ്യയായ നിനവേയിലും ബസ്രയിലും നടന്ന ആക്രമണങ്ങളിൽ എട്ട് പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് (പിഎംഎഫ്) അംഗങ്ങൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
സംയുക്ത സൈനിക നീക്കത്തിന് തൊട്ടുപിന്നാലെ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വൻതോതിൽ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഐആർജിസിനടത്തിയ ഈ മിസൈലാക്രമണങ്ങളെല്ലാം യുഎസ് സെൻട്രൽ കമാൻഡ്പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി അറിയിച്ചു. ഇതിന് പുറമെ ലോകത്തിലെ ആകെ എണ്ണ ഗതാഗതത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകൾ തങ്ങൾ പിടിച്ചെടുത്തതായും ഇറാൻ സൈന്യം അവകാശപ്പെട്ടു. എണ്ണക്കപ്പലുകൾ നിയമവിരുദ്ധ പാതയിലൂടെ സഞ്ചരിച്ചതിനാലാണ് നടപടിയെന്നാണ് ഇറാന്റെ വാദം.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മേഖലയിൽ അക്രമം വീണ്ടും രൂക്ഷമായത്. സംഘർഷം തടയാൻ ഇറാൻ ഉടമ്പടിക്ക് തയ്യാറായില്ലെങ്കിൽ ബാക്കി കാര്യങ്ങൾ അമേരിക്ക പൂർത്തിയാക്കുമെന്ന് ട്രമ്പ് മുന്നറിയിപ്പ് നൽകി. അതേസമയം സൗദിക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാനും ഇറാഖിലെ സായുധ ഗ്രൂപ്പുകളും വ്യക്തമാക്കി. സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 3 ഡോളറിലധികം വർദ്ധിച്ചു. സമുദ്രപാതയിലെ തർക്കങ്ങൾ പരിഹരിക്കാൻ ഒമാന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മേഖലയിൽ സ്ഥിതിഗതികൾ ഇപ്പോഴും അതിസങ്കീർണ്ണമായി തുടരുകയാണ്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…