പിണറായി വിജയൻറെ വീട്ടിൽ റെയ്ഡ് നടത്തി പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സിപിഎം പ്രവർത്തകർ
കൊച്ചി: തിരുവനന്തപുരത്ത് മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻറെ വീട്ടിൽ റെയ്ഡ് നടത്തി പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം കഴിഞ്ഞിട്ടും സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ആകെ റിമാൻഡിലുള്ള 24 പ്രതികളിൽ 7 പേരാണ് നിലവിൽ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. മുൻ ഡിജിപി ടി.എ. ഷാജി, അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്, മുതിർന്ന ക്രിമിനൽ അഭിഭാഷകരായ വി. വിജയഭാനു, എസ്. രാജീവ് എന്നിവരടങ്ങുന്ന പ്രമുഖ അഭിഭാഷക നിരയെയാണ് പ്രതിഭാഗത്തിനായി അണിനിരത്തുന്നത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥർക്ക് നേരെ വധശ്രമം നടത്തുകയും ചെയ്ത കേസിൽ സെഷൻസ് കോടതി രണ്ടുതവണ ജാമ്യഹർജി തള്ളിയിരുന്നു. മാദ്ധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും വധശ്രമം നിലനിൽക്കില്ലെന്നും ഗുരുതര പരിക്കുകളോ ആയുധ ഉപയോഗമോ ഉണ്ടായിട്ടില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ പോലീസും കേന്ദ്ര ഏജൻസിയും ഭാഗിക കുറ്റപത്രം സമർപ്പിക്കാൻ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് പ്രതികൾ ഉന്നത നീതിപീഠത്തെ സമീപിച്ചത്.
അതേസമയം, കേന്ദ്ര അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനെ തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യനീക്കത്തെ ശക്തമായി എതിർക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഈ കേസിൽ നേരത്തെ വിചാരണക്കോടതി ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ റദ്ദാക്കൽ ഹർജിയും നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. നാളെ മുതൽ അടുത്ത മാസത്തിന്റെ തുടക്കം വരെയുള്ള ദിവസങ്ങളിൽ വിവിധ ഹർജികൾ ഹൈക്കോടതി പരിഗണിക്കും.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…