പ്രതീകാത്മക ചിത്രം
സെൻ്റ് ഹെലേന ഐലൻഡ് (സൗത്ത് കരോലിന): അമേരിക്കയിൽ വീണ്ടും കൂട്ട വെടിവെപ്പ്. സൗത്ത് കരോലിനയിലെ സെൻ്റ് ഹെലേന ദ്വീപിലുള്ള തിരക്കേറിയ ഒരു ബാറിൽ ഇന്ന് പുലർച്ചെ (പ്രാദേശിക സമയം) ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ് ഓഫീസാണ് ഞെട്ടിക്കുന്ന സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സംഭവസമയം ബാറിൽ നൂറുകണക്കിന് ആളുകൾ ഉണ്ടായിരുന്നു. പ്രാദേശിക സമയം പുലർച്ചെ 1 മണിയോടെ സെൻ്റ് ഹെലേന ദ്വീപിലെ പ്രശസ്തമായ ‘വില്ലീസ് ബാർ ആൻഡ് ഗ്രിൽ’ എന്ന സ്ഥാപനത്തിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൻ്റെ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോൾ വെടിയേറ്റ നിലയിൽ നിരവധി പേരെ കണ്ടെത്തുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. കുറഞ്ഞത് 20 പേർക്കെങ്കിലും വെടിയേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ നാല് പേരെ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും അധികൃതർ സൂചന നൽകി.
വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. സംശയമുള്ള ചില വ്യക്തികളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. യുഎസ് കോൺഗ്രസ് അംഗം നാൻസി മേസ് ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.. മനോഹരമായ കാഴ്ചകൾക്കും ശാന്തമായ ജീവിതത്തിനും പേരുകേട്ട ഈ തീരദേശ പ്രദേശം ഈ ഞെട്ടിക്കുന്ന സംഭവത്തോടെ ഭീതിയിലായിരിക്കുകയാണ്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…