Friday, May 3, 2024
spot_img

അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ ഹെൽത്ത് വിഭാഗത്തിന്റെ പരിശോധന

തിരുവനന്തപുരം; നന്ദൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ നന്ദൻകോട് ,മുട്ടട, കുറവൻകോണം വാർഡുകളിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ പരിശോധന. കെട്ടിട നിർമ്മാണത്തിനും, ഹോട്ടൽ തൊഴിലിനുമായി വേണ്ടി അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ 7 മുതൽ പരിശോധന നടത്തിയത്.

ന ന്ദൻകോട് വാർഡിൽ ദേവസ്വം ബോർഡ് ഓഫീസിന് സമീപം ഒരു പഴയ കെട്ടിടത്തിൽ 5 പേർക്ക് മാത്രം താമസിക്കാൻ കഴിയുന്ന സ്ഥലത്ത് 40 പേരാണ് താമസിക്കുന്നത്. ഇവിടെ ഒരു ശുചിമുറി മാത്രമാണ് അധികൃതർക്ക് കാണാൻ സാധിച്ചത്. മൂത്രം ഒഴിക്കുന്നത് ഒരു കുഴി കുത്തി അതിലാണ്. മാലിന്യങ്ങൾ പരിസരത്ത് നിറഞ്ഞ് ഈച്ചയും ഇഴജന്തുക്കളും പെരുകിയിരിക്കുന്നു. അടുക്കളയായി ഉപയോഗിക്കുന്ന സ്ഥലം വൃത്തിഹീനമായ നിലയിലും ആയിരുന്നു.

കുറവൻകോണം നേതാജി ബോസ് റോഡിലുള്ള മറ്റൊരു കേന്ദ്രത്തിലും ഇതു തന്നെയാണ് അവസ്ഥ. അവിടെ 50 ഓളം തൊഴിലാളികളെയാണ് ഒരു വീട്ടിൽ താമസിപ്പിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്തിരിക്കുന്നതായി കാണുകയുണ്ടായി. കെട്ടിടത്തിനു മുകളിൽ അനധികൃതമായി തകര ഷീറ്റ് കൊണ്ട് മറച്ചാണ് തൊഴിലാളികൾ താമസിക്കുന്നത്. മുട്ടട ഗാന്ധി സ്മാരക റോഡിൽ കുറവൻകോണം കിംഗ്സ് സ്റ്റാറൻറിലെ തൊഴിലാളികൾ താമസിക്കുന്ന വീട്ടിലും മോശപ്പെട്ട അവസ്ഥയാണ്.

പരിശോധന നടത്തുമ്പോൾ തൊഴിലാളികൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കരാറുകാരനെയോ കെട്ടിട ഉടമസ്ഥനെയോ കാണാൻ കഴിഞ്ഞില്ലെന്നും. വളരെ നാളുകളായി ശുചീകരണം നടത്താത്ത അവസ്ഥയാണ്. ദേവസ്വം ബോർഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ തൊഴിലാളികളെ ഇന്ന് തന്നെ മാറ്റി പാർപ്പിക്കാൻ കെട്ടിട ഉടമസ്ഥന് നിർദ്ദേശം നൽകിയിട്ടുണ്ട്. വൃത്തിഹീനമായ കെട്ടിടങ്ങൾ 24 മണി ക്കൂറിനുള്ളിൽ വൃത്തിയാക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകി . സ്ക്വാഡിന് നഗരസഭ നന്ദൻകോട് ഹെൽത്ത് ഇൻസ്പെക്ടർ SS മിനു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാഖി രഘുനാഥ്, അജി.കെ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Related Articles

Latest Articles