Thursday, December 18, 2025

അന്യസംസ്ഥാന തൊഴിലാളി കടയില്‍ അതിക്രമിച്ച്‌ കയറി സാധനങ്ങള്‍ വലിച്ചെറിഞ്ഞു; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞൂര്‍: കാഞ്ഞൂര്‍ പാറപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളി കടയില്‍ അതിക്രമിച്ച്‌ കയറി സാധനങ്ങള്‍ വലിച്ചെറിഞ്ഞു. വെളുത്തേപ്പിള്ളി ആന്റണി എന്നയാളുടെ ഇലക്‌ട്രിക്കല്‍, സിമന്റ് കടയില്‍ കയറിയാണ് ബിഹാര്‍ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി അതിക്രമം കാട്ടിയത്. ജോലിക്കാരന്‍ മാത്രമുള്ള സമയത്ത് കടയിലെത്തിയ ഇയാള്‍ പ്രകോപനമൊന്നുമില്ലാതെ ഒച്ചവെക്കുകയും കടയിലെ സാധനങ്ങള്‍ എടുത്തെറിയുകയുമായിരുന്നു.

ജീവനക്കാരന്‍ തടയാന്‍ ശ്രമിച്ചതോടെ ഇയാള്‍ കടയില്‍ കിടന്നു. എണീപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രണ്ട് ദിവസം മുന്‍പ് പാറപ്പുറത്തെ സ്വകാര്യ മില്ലില്‍ ജോലിക്ക് എത്തിയ ഇയാള്‍ ദസറത്ത് മാഞ്ചി എന്നാണ് പോലീസിനോട് തന്റെ പേര് പറഞ്ഞത്. ലഹരിക്കടിമയാണ് ഇയാളെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles

Latest Articles