അടിമാലി : പതിമൂന്ന്കാരിയായ പെണ്‍കുട്ടിയെ പതിവായി പിന്തുടര്‍ന്ന യുവാവ് പിടിയില്‍. അടിമാലി സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് പിടികൂടിയത്. കുറച്ച് നാളുകളായി വിവാഹാഭ്യര്‍ത്ഥനയുമായി ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുകയാണ്. ഒരാഴ്ച മുന്‍പ് 32കാരനായ ഇയാള്‍ കൊന്തമാല പെണ്‍കുട്ടിയുടെ കഴുത്തില്‍ ബലമായി ധരിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍ അതിക്രമിച്ച് കയറി 13കാരിയെ ആക്രമിക്കാന്‍ ശ്രമിച്ചു.തുടര്‍ന്ന് കുട്ടി ഓടി രക്ഷപ്പെടുകയും വിവരം സ്‌കൂള്‍ അദ്ധ്യാപികയെ അറിയിക്കുകയും ചെയ്തു. അദ്ധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും അവര്‍ പൊലീസില്‍ വിവരം കൈമാറിയതിനെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത ശേഷം പൊലീസ് യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

