Pin Point

മിലൻ കാ ഇതിഹാസ് | പരമ്പര – 21 | ചരിത്രത്തിൻ്റെ തനിയാവർത്തനത്തിൽ ചരൺ സിങ്ങും ചന്ദ്രശേഖറും | സി പി കുട്ടനാടൻ

പ്രിയ തത്വമയി ന്യൂസ് വായനക്കാരെ, പ്രണാമം. കഴിഞ്ഞ ലക്കത്തിൽ ചില ഫ്ലാഷ്ബാക്കുകളിലൂടെ 1990 ഒക്ടോബർ വരെ നമ്മൾ സഞ്ചരിച്ചു. തുടർന്നുള്ള സഞ്ചാരത്തിനും ചില ഫ്ലാഷ്ബാക്കുകൾ ആവശ്യമാണ്. കാരണം ഒരു സർക്കാർ പൊളിയാൻ പോകുന്ന കാഴ്ചയാണ് നാം കാണാൻ പോകുന്നത്. ഇതേ മാതൃകയിൽ മുമ്പുണ്ടായ ഒരു സംഭവം കൂടെ കണ്ടാൽ മാത്രമേ ഈ പൊളിയലിലെ രാഷ്ട്രീയ ചതുരംഗ കളിയുടെ തമാശയും നീതികേടും നമുക്ക് മനസിലാകൂ.

ഈ ഫ്‌ളാഷ്ബാക്കിൽ നമ്മൾ പിന്നോട്ട് സഞ്ചരിച്ച് അടിയന്തരാവസ്ഥ കാലഘട്ടത്തിൽ (1975) എത്തിച്ചേരുന്നു. കോൺഗ്രസിൻ്റെ ജനാധിപത്യ വിരുദ്ധമുഖം പ്രകടമാക്കിയ അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാപാർട്ടിയുടെ നേതൃത്വത്തിൽ മൊറാർജി ദേശായി പ്രധാനമന്ത്രിയായ സർക്കാർ 1977ൽ നിലവിൽ വന്നു. ഇനിയാണ് പ്രസക്തമായ സംഭവങ്ങൾ നടക്കുവാൻ പോകുന്നത്.

ഇന്ത്യയിൽ സാമൂഹികമോ വിദ്യാഭ്യാസപരമോ ആയി പിന്നോക്കം നിൽക്കുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ 1979 ജനുവരി 1ന് മൊറാർജി ദേശായി സർക്കാർ ഒരു കമ്മീഷനെ രൂപീകരിച്ചു. ബിഹാറിലെ ഇടക്കാല മുഖ്യമന്ത്രിയായിരുന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡലിനെ ഇതിൻ്റെ നേതൃത്വം ഏല്പിച്ചതോടെ ‘മണ്ഡൽ കമ്മീഷൻ’ എന്ന് ഇത് പരക്കെ അറിയപ്പെടാൻ തുടങ്ങി. രണ്ടാം പിന്നോക്ക കമ്മീഷൻ എന്നും ഇത് അറിയപ്പെടുന്നു.

മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാഷ്ട്രീയ അസ്ഥിരതയിലേക്ക് കൂപ്പുകുത്തിയ കാലഘട്ടം കൂടിയായിരുന്നു 1979. ഈ സർക്കാരിനെ മറിച്ചിടുവാനും മൊറാർജിയെ സ്ഥാനഭ്രഷ്ടനാക്കുവാനും സംഘ്പരിവാറുകാരെ അധികാര സ്ഥാനങ്ങളിൽ നിന്നും അകറ്റി നിറുത്തുവാനുമുള്ള ചരടുവലികൾ കോൺഗ്രസ്സ് ആരംഭിച്ചിരുന്നു. അതിൻ്റെ ബഹിർസ്ഫുരണമായി ഉപപ്രധാനമന്ത്രിയായ ചൗധരി ചരൺ സിംഗിൻ്റെ നേതൃത്വത്തിലുള്ള ജനതാപാർട്ടി നേതാക്കൾ ദ്വയാംഗത്വ പ്രശ്‌നം ഉന്നയിച്ചു. അതെന്തെന്നാൽ, ആർ.എസ്.എസ് അംഗത്വമുള്ളവർ ജനതാ പാർട്ടിയിൽ തുടരുവാൻ പാടില്ല എന്നതായിരുന്നു സംഗതി.

ആർഎസ്എസിലും ജനതാപാർട്ടിയിലും ഒരുപോലെ പ്രവർത്തിയ്ക്കാൻ പാടില്ല എന്ന അവരുടെ ഡിമാൻഡിനെ തുടർന്ന് വേരുകൾ മറക്കാൻ താത്പര്യമില്ലാത്ത മുൻ ജനസംഘക്കാർ മൊറാർജി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സർക്കാരിൽ നിന്നും പുറത്തിറങ്ങി. ഈ സംഭവികാസങ്ങളുടെ ഒടുവിൽ ചൗധരി ചരൺ സിങ്ങിന് പ്രധാനമന്ത്രി പദം ഓഫർ ചെയ്തു കോൺഗ്രസ്സ് പാർട്ടി മൊറാർജി സർക്കാരിനെ പൊളിച്ചു. അങ്ങനെ 1979 ജൂലൈ 28ന് മൊറാർജി ദേശായി രാജിവയ്ക്കുകയും തുടർന്ന് കോൺഗ്രസ്സ് പാർട്ടിയുടെ പിന്തുണയോടെ അന്ന് തന്നെ ചൗധരി ചരൺ സിങ് ഇന്ത്യയുടെ 5ആമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. (പിൽക്കാലത്ത് പല കോൺഗ്രസ്സ് സർക്കാരുകളെയും ബിജെപി അട്ടിമറിച്ചത് ഈ സംഭവത്തോടുള്ള പ്രതികാര നടപടിയായും കരുതാവുന്നതാണ്)

മൊറാർജിയെ അട്ടിമറിയ്ക്കാനുളള ചതിപ്രയോഗത്തിന് കൂട്ടുനിന്ന ചൗധരി ചരൺ സിങ്ങിന് പ്രധാനമന്ത്രി പദം അത്രയ്ക്കും ആശ്വാസകരമായിരുന്നില്ല. ചരൺസിംഗ് മന്ത്രിസഭയുടെ ആദ്യ ലോക്സഭാ സമ്മേളനത്തിന് മുമ്പുതന്നെ അദ്ദേഹത്തിന് ചതിവ് പറ്റി. ലോക്സഭയുടെ ആദ്യത്തെ സമ്മേളനത്തിനു തലേദിവസം കോൺഗ്രസ് പാർട്ടി ചരൺസിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. കോൺഗ്രസ്സിൻ്റെ വാക്ക് കേട്ട് തുള്ളിയ ചരൺസിംഗിന് കോൺഗ്രസ്സൊരുക്കിയ ചതുരംഗ കളത്തിലെ കാലാൾ ആകുവാനായിരുന്നു നിയോഗം. അങ്ങനെ ചരൺസിംഗ് രാജിവച്ച് കാവൽ പ്രധാനമന്ത്രിയായി തുടർന്നു. അങ്ങനെ 1979 ഡിസംബർ മാസത്തിൽ ഇന്ത്യയുടെ 7ആം ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ജനസംഘം എന്ന പാർട്ടി ഔദ്യോഗികമായി നിലവിലില്ലാത്തതിനാൽ സംഘപരിവാറിന് ഈ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാനും സാധിച്ചില്ല. ഈ തിരഞ്ഞെടുപ്പിൽ 377 സീറ്റ് നേടി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ വമ്പൻ വിജയത്തോടെ കോൺഗ്രസ്സ് പാർട്ടി അധികാരത്തിലെത്തി. അങ്ങനെ 1980 ജനുവരി 14ന് ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായി. ഗ്യാനി സെയിൽസിങ് ആഭ്യന്തര മന്ത്രിയായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാൻ തങ്ങൾക്കൊരു പാർട്ടിയുടെ ലേബൽ പോലുമില്ലാതാക്കിയ കോൺഗ്രസ്സിനോടുള്ള വൈരാഗ്യം സംഘപരിവാർ മനസ്സിൽ സൂക്ഷിച്ചു. സർക്കാരിൽ നിന്നും പുറത്താക്കപ്പെട്ടതിൻ്റെ നിരാശയേതുമില്ലാതെ സംഘ ആദർശത്തിനായി ജീവിതമുഴിഞ്ഞുവച്ച മുൻ ജനസംഘക്കാർ ചേർന്ന് 1980 ഏപ്രിൽ 6ന് അടൽ ബിഹാരി വാജ്പേയിയുടെ അദ്ധ്യക്ഷതയിൽ സാംസ്കാരിക ദേശീയതയും ഗാന്ധിയൻ സോഷ്യലിസവും ഏകാത്മ മാനവ ദർശനവും ആദർശമാക്കി ഭാരതീയ ജനതാ പാർട്ടി (ബിജെപി) രൂപീകരിച്ചു. ഇന്ന് കോൺഗ്രസ്സ് സർക്കാരുകളെ പല മാർഗ്ഗത്തിലൂടെയും ബിജെപി മറിച്ചിടുന്നുണ്ടെങ്കിലും കോൺഗ്രസുകാർക്ക് മത്സരിയ്ക്കാനൊരു പാർട്ടി ഇല്ലാതാക്കുന്ന തലത്തിലേയ്ക്ക് ഇതുവരെ ബിജെപി പോയിട്ടില്ല, പോയാലും ആരും അത്ഭുതം കൂറേണ്ട കാര്യമില്ല കാരണം കിട്ടിയത് തിരിച്ചുകൊടുക്കുക എന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. പ്രത്യേകിച്ച് ആർഎസ്എസ് പോലുള്ള സംഘടനകൾ അത് ചെയ്തിരിയ്ക്കും, ഇനി എത്ര വൈകിയാലും ശരി.

സിഖ് ഭീകരവാദ പ്രശ്‍നങ്ങളും മറ്റും തലപൊക്കി വന്നിരുന്ന ഈ കാലഘട്ടത്തിനിടെ ബി. പി മണ്ഡലിൻ്റെ നേതൃത്വത്തിലുള്ള കമ്മീഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 1980 ഡിസംബർ 31ന് ഇന്ത്യൻ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്‌ഡിയ്ക്ക് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. “തുല്യരായവർക്കിടയിൽ മാത്രമേ തുല്യതയുണ്ടാവൂ. തുല്യരല്ലാത്തവരെ തുല്യരായി കാണുന്നത് തുല്യതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യൂ.” എന്ന ആമുഖത്തോടെയാണ് ഈ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ആരംഭിയ്ക്കുന്നത്. പിന്നോക്ക വിഭാഗങ്ങൾക്ക് (OBC) സർക്കാർ നിയമനങ്ങളിൽ 27% സംവരണം ഏർപ്പെടുത്തണം എന്നുള്ള നിർദേശം അതിലുണ്ടായിരുന്നു. എന്നാൽ ഏതൊരുവിധത്തിലുള്ള സംവരണവും 50% ൽ അധികമാകാൻ പാടില്ല എന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാലും അന്ന് നിലവിൽ തന്നെ 22% സംവരണമുള്ള പട്ടികജാതി /വർഗ സംവരണം കഴിച്ച് 50% എത്തുന്ന സംഖ്യവരെ മാത്രമേ പിന്നോക്ക വിഭാഗ സംവരണം ഏർപ്പെടുത്തുവാൻ കഴിയുമായിരുന്നുള്ളൂ എന്നതിനാലും ഈ റിപ്പോർട്ട് നടപ്പാക്കുവാൻ ഇന്ദിരാഗാന്ധി സർക്കാർ സർക്കാർ തയാറായില്ല. അങ്ങനെ ഈ റിപ്പോർട്ട് സർക്കാർ ഫയലുകളിൽ പൊടിപിടിച്ചു കിടന്നു. ഫ്ലാഷ്ബാക്ക് ഇവിടെ അവസാനിച്ചു. ഇനി നമുക്ക് 1990ലേക്ക് പോകാം.

ഇങ്ങനെയുള്ള മണ്ഡൽ കമ്മീഷൻ റിപ്പോർട്ടാണ് ഹിന്ദു ധ്രുവീകരണം സംഭവിച്ചുകൊണ്ടിരുന്ന, ഹിന്ദുക്കൾ ആക്രമിയ്ക്കപ്പെട്ടുകൊണ്ടിരുന്ന, ഇസ്ലാമിക ഭീകരവാദം അതിൻ്റെ തനത് സ്വഭാവം കാണിച്ചുകൊണ്ടിരുന്ന 1990ൽ വി. പി സിങ് പൊടി തട്ടിയെടുത്തത്. (വിപി സിങ് ഇത് ചെയ്‌തതിന്‌ പിന്നിൽ കോൺഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങളുടെ പങ്കുണ്ടായിരുന്നു എന്ന് സംസാരമുണ്ട്) ഇതേച്ചൊല്ലിയുണ്ടായ സമരങ്ങളിൽ ബിജെപിയെ കുഴപ്പത്തിലാക്കുവാനായി കൂടെയിരുന്ന് പണികൊടുത്ത വിപി സിങ് സർക്കാറിനെ ഇനി പിന്തുണയ്‌ക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ബിജെപി എത്തിച്ചേർന്നു. ഹിന്ദുക്കൾ ജാതീയമായി വിഭജിച്ചു തന്നെ തുടർന്നു പോകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിയ്ക്കുകയും അതിനായി പ്രവർത്തിയ്ക്കുകയും ചെയ്തിരുന്നവർ പുതിയ പ്രാസ പരികല്പനകളും നടത്തി. ‘മണ്ഡൽ രാഷ്ട്രീയവും കമണ്ഡൽ രാഷ്ട്രീയവും’ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത് എന്ന് അവർ പറഞ്ഞു. കമണ്ഡൽ എന്നാൽ സന്യാസിമാരുടെ കമണ്ഡലു. അതായത് ബിജെപിയുടേത് ഹിന്ദു പുരോഹിത്യ വാദത്തിൻ്റെ രാഷ്ട്രീയമാണ് എന്ന് ഒറ്റക്കേഴ്‌വിയിൽ സംവേദനം ചെയ്യുന്ന ഒരു പദപ്രയോഗം. പക്ഷെ ബിജെപിയുടെ തീരുമാനം വ്യക്തമായിരുന്നു.

ജനകീയ പ്രക്ഷോഭം സർക്കാർ വിരുദ്ധ വികാരം എന്നിവ ആളിക്കത്തിയപ്പോൾ വിപി സിങ് സർക്കാരിനെ പിന്തുണച്ചിരുന്ന ബിജെപി നിലപാട് മാറ്റി. സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഇതേ സമയം രാഷ്ട്രീയ അന്തർ നാടകങ്ങൾ തകൃതിയായി കോൺഗ്രസ്സ് പാർട്ടി നടത്തി. വിപി സിങ് മന്ത്രിസഭയിലെ ചന്ദ്രശേഖറിനെ മുഖ്യമന്ത്രിയാക്കാം എന്ന് കോൺഗ്രസ്സ് വാഗ്ദാനം ചെയ്തു. ഇതോടെ സർക്കാരിനെ പിളർത്തി ചന്ദ്രശേഖർ പുറത്തെത്തി. (പഴയ ചരൺ സിങ് സംഭവം അതേപടി ആവർത്തിയ്ക്കുന്ന കാഴ്ചയാണ് നമ്മൾ ഇവിടെ കാണുന്നത്) അതോടെ 1990 നവംബർ 10ന് വിപി സിങ് പ്രധാനമന്ത്രി പദം രാജിവച്ചു. അതെ ദിവസം തന്നെ പുറമെ നിന്നുള്ള കോൺഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപവത്കരിച്ച ചന്ദ്രശേഖർ ഇന്ത്യയുടെ 8ആമത്തെ പ്രധാനമന്ത്രിയായി. കോൺഗ്രസ്സിൻ്റെ ചതുരംഗ കളിയിലെ അടുത്ത ചരൺ സിങ് ആകാനായിരുന്നു ചന്ദ്രശേഖറിൻ്റെയും വിധി. ഇങ്ങനെ രണ്ടുവട്ടം സംഘ്പരിവാറിനിട്ട് വേലവച്ച കോൺഗ്രസ്സിനെ അവർ വെറുതെ വിടുമെന്ന് നിങ്ങൾ ആരെങ്കിലും കരുതുന്നുണ്ടോ..? കോൺഗ്രസ്സ് പാർട്ടി ഇന്ന് അനുഭവിയ്ക്കുന്നതെല്ലാം മുൻകാല ചെയ്തികളുടെ കർമഫലമാണ്.

കോൺഗ്രസ്സിൻ്റെ രാഷ്ട്രീയ കരടക ബുദ്ധിയുടെ ഇരയായി മാറിയ ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ വൈകാതെ തന്നെ കോൺഗ്രസ്സ് പാർട്ടി പിൻവലിച്ചു. അങ്ങനെ 1991 മാർച്ച് 6ന് പ്രധാനമന്ത്രി പദം രാജിവച്ച് കാവൽ പ്രധാനമന്ത്രിയായി മാറി ചന്ദ്രശേഖർ. തുടർന്ന് 1991 മെയ് ജൂൺ മാസത്തിൽ ഇന്ത്യയുടെ 10ആം ലോക്സഭാ തിരഞ്ഞെടുപ്പ് ഉത്സവത്തിന് കളമൊരുങ്ങി. ഈ തിരഞ്ഞെടുപ്പ് വിശേഷങ്ങളുമായി അടുത്തലക്കം മിലൻ കാ ഇതിഹാസിൽ സന്ധിയ്ക്കാം.

തുടരും….

admin

Recent Posts

എണീറ്റിരിക്കണം എന്നാവശ്യപ്പെട്ട സ്വാമിയേ കൂടെയുള്ളവർ പിടിച്ചിരുത്തി; പത്മാസനത്തിൽ ഇരുന്ന സ്വാമിയുടെ കണ്ണുകൾ മുകളിലേക്കുയർന്നു; ഇന്ന് സന്യാസവും ആത്മജ്ഞാനവും സാമൂഹിക പരിഷ്കരണത്തിനുള്ള ഉപകരണങ്ങളാക്കിയ ചട്ടമ്പി സ്വാമികളുടെ നൂറാം സമാധി ദിനം

കേരളം കണ്ട നവോത്ഥാന നായകരില്‍ പ്രഥമ ശ്രേണിയിലുള്ള ചട്ടമ്പിസ്വാമികളുടെ നൂറാം സമാധി ദിനമാണിന്ന്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ വിസ്മയകരമായ…

3 mins ago

കാനഡയിൽ പിടിയിലായ മൂന്നു ചെറുപ്പക്കാർ റോ ഏജന്റുമാർ ? INDIA CANADA RELATIONS

നിജ്ജാറിനെ വകവരുത്തിയത് ഇന്ത്യയെങ്കിൽ തെളിവെവിടെ ? കാനഡയെ വാരിയലക്കി ജയശങ്കർ I DR S JAISHANKAR

23 mins ago

വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കുന്നില്ല !കെ സുധാകരൻ കടുത്ത അതൃപ്തിയിൽ !

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കാത്തതിൽ കെ സുധാകരന് കടുത്ത അതൃപ്തി.…

34 mins ago

ബലാത്സം​ഗത്തെ തുടർന്നുള്ള ​ഗർഭധാരണം; ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അവകാശലംഘനമെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളില്‍ ഗർഭച്ഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു…

1 hour ago

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കാമുകനിൽ നിന്നും ഗർഭം ധരിച്ചതെന്ന് മൊഴി; ആശുപത്രിയിലെത്തിച്ച് പോലീസ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയ്‌ക്കൊപ്പം ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്നവരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ…

2 hours ago

ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ; പത്തനംതിട്ടയിൽ17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ പിടിയിൽ. പത്തനംതിട്ട കാരംവേലിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 17കാരനെ…

2 hours ago