ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് രാവിലെ 11.33-ഓടെ ഉണ്ടായത്. ഭൂചലനത്തിൽ നിലവിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. വൈകുന്നേരം 4.57- നുണ്ടായ ഭൂചലനത്തിന്റെ തീവ്രത 3.6 ആയിരുന്നു.
അതേസമയം പുതുവര്ഷാദിനത്തിൽ മധ്യ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ 48 പേര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്. തിങ്കളാഴ്ച മുതല്‍ 155 ഭൂചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോർട്ട്.ഭൂചലനത്തിന് പിന്നാലെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. ജപ്പാന് പിന്നാലെ ദക്ഷിണ കൊറിയയിലും റഷ്യയിലും സുനാമി മുന്നറിയിപ്പ് നൽകി

