അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം
കൊളംബിയയിൽ 125 സൈനികരുമായി സഞ്ചരിച്ച സൈനിക വിമാനം തകർന്നു വീണു. ദക്ഷിണ കൊളംബിയയിലെ പുർട്ടോ ലെഗുയിസാമോയ്ക്ക് സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സി-130 ഹെർക്കുലീസ് വിമാനം പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ട് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ 58 സൈനികരും ആറ് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 66 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വിമാനം ഉയരത്തിലേക്ക് പറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇതൊരു ഭീകരമായ അപകടമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, രാജ്യത്തെ സൈനിക സജ്ജീകരണങ്ങൾ ആധുനികവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ആമസോൺ മേഖലയിലെ സൈനിക ഔട്ട്‌പോസ്റ്റിലേക്ക് 114 സൈനികരെയും 11 ജീവനക്കാരെയും എത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് വിമാനം തകർന്നത്. കാടിനുള്ളിൽ വീണ വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പുകയും തീയും ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടകാരണത്തെക്കുറിച്ച് സൈനിക വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് കടത്ത് സംഘങ്ങൾക്കെതിരെ കൊളംബിയൻ-ഇക്വഡോർ സൈന്യങ്ങൾ സംയുക്ത നീക്കം നടത്തുന്ന മേഖലയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. വിമാനം തകർന്നുവീണ പുട്ടമായോ മേഖലയിലെ വിമാനത്താവളം ചെറുതായതിനാൽ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനും പരിക്കേറ്റവരെ മാറ്റുന്നതിനും രക്ഷാപ്രവർത്തകർ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഒരു മാസത്തിനിടെ തെക്കേ അമേരിക്കയിൽ തകരുന്ന രണ്ടാമത്തെ സി-130 ഹെർക്കുലീസ് വിമാനമാണിത്. ഫെബ്രുവരിയിൽ ബൊളീവിയയിലും സമാനമായ അപകടം സംഭവിച്ചിരുന്നു.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…