Friday, December 19, 2025

തനിക്കെതിരെയുള്ള വിമർശനം കാര്യമറിയാതെ, ‘അദ്ദേഹത്തിന്റെ സംശയം ദൂരീകരിക്കും’ ; എ.കെ. ബാലന്റെ വിമര്‍ശനങ്ങൾക്കെതിരെ പ്രതികരിച്ച് മന്ത്രി ആന്റണി രാജു

മുൻ മന്ത്രി എ.കെ. ബാലന്റെ വിമര്‍ശനങ്ങൾക്ക് മറുപടി പറഞ്ഞ് മന്ത്രി ആന്റണി രാജു. എ.കെ. ബാലന്റെ വിമർശനം കാര്യമറിയാതെയാണെന്ന് അദ്ദേഹം പ്രതികരിച്ചു. താനിരിക്കുന്ന കസേരയ്ക്ക് എതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും, അദ്ദേഹത്തന്റെ സംശയം ദൂരീകരിക്കമെന്നും ആന്റണി രാജു വ്യക്തമാക്കി.

എല്‍.ഡി.എഫിന്റെ നയത്തിന് അനുസരിച്ചല്ല മന്ത്രി ആന്റണി രാജു പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു
എ.കെ ബാലന്റെ വിമര്‍ശനം. യൂണിയനുകളുമായി മാനേജ്‌മന്റ് ചർച്ച ചെയ്‌ത്‌ എടുത്ത തീരുമാനമാണ് ശമ്പള വിതരണ തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള കെ.എസ്.ആര്‍.ടി.സി. സി.എം.ഡിയുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകള്‍ അയയ്ക്കാൻ സി.ഐ.ടി.യു.‌‌ തൊഴിലാളിവിരുദ്ധ നയങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സിയെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് കാർഡുകളിലാണ് സി.ഐ.ടി.യു യൂണിയനിൽപ്പെട്ട തൊഴിലാളികൾ കത്തെഴുതുക.

Related Articles

Latest Articles