Sunday, May 19, 2024
spot_img

മന്ത്രി എംഎം മണിക്ക് കോവിഡ്‌; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മന്ത്രി എംഎം മണിക്ക് കോവിഡ്‌. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എം എം മണിയെ ആശുപത്രിയിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.

സംസ്ഥാന മന്ത്രിസഭയിൽ കോവിഡ്‌ ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ വിഎസ് സുനിൽകുമാര്‍ എന്നിവര്‍ കോവിഡ്‌ സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനിൽ കുമാര്‍ ആശുപത്രി വിട്ടത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് വിഎസ് സുനിൽകുമാറും ചികിത്സ തേടിയിരുന്നത്. എന്നാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എംഎം മണിക്ക് ആവശ്യമുണ്ട്.

Related Articles

Latest Articles