Thursday, December 18, 2025

ഒമിക്രോൺ: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകുമോ? നിലപാട് വ്യക്തമാക്കി ആരോഗ്യ മന്ത്രി

പാലക്കാട്: കേരളത്തിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ (Lock Down) ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

പൂർണ്ണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറൻ്റീൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഇതുവരെ 305 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നു 209 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 64 പേരും എത്തി. 32 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്.

Related Articles

Latest Articles