Kerala

വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയ ശേഷം വാവ സുരേഷ് ‘സര്‍’ എന്ന് വിളിച്ചു, ഫോണില്‍ സംസാരിച്ചു; എല്ലാവരും പ്രതീക്ഷിച്ചതു പോലെ ആനന്ദകരമായ നിമിഷമാണ് ഇത്; വികാരാധീനനായി മന്ത്രി വി.എന്‍.വാസവന്‍

കോട്ടയം: വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയ ശേഷം വാവ സുരേഷുമായി ഫോണില്‍ സംസാരിച്ചു എന്ന് മന്ത്രി വി.എന്‍.വാസവന്‍.

ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് മിനിസ്റ്റര്‍ ലൈനിലുണ്ടെന്നു പറഞ്ഞു, അതുകേട്ടതും സുരേഷ് സര്‍ എന്നു വിളിച്ചുവെന്നും. വല്ലാത്ത സന്തോഷം തോന്നിയ നിമിഷമായിരുന്നുവതെന്നും കുറവുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പ്രതീക്ഷിച്ചതു പോലെ ആനന്ദകരമായ നിമിഷമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചതു മുതല്‍ ആശുപത്രിയില്‍ നേരിട്ടെത്തിയും അല്ലാതെയുമെല്ലാം സ്ഥിതി വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. അങ്ങനെയാണ് വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നറിഞ്ഞ് മന്ത്രി വി.എന്‍.വാസന്‍ ഫോണില്‍ ബന്ധപ്പെട്ടത്.

അതേസമയം മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഇന്ന് രാവിലെ ഒമ്പതു മണിക്ക് ശേഷമാണ് വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. ഡോക്റ്റര്‍മാരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സുരേഷ് വിളിച്ചാല്‍ വിളി കേള്‍ക്കുന്നുണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് സുരേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു.

മാത്രമല്ല അദ്ദേഹത്തിന്റെ കൂട്ടിരിപ്പുകാരനായുള്ള ആളെ ഫോണില്‍ വിളിച്ചുവെന്നും അദ്ദേഹത്തോട് ബന്ധപ്പെട്ട ആളുകളുടെ അനുവാദം വാങ്ങി സുരേഷിനെ ഐസിയുവില്‍ കയറി കാണാന്‍ പറഞ്ഞുവെന്നും തുടര്‍ന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ശരിയാണ് സര്‍ സുരേഷ് സംസാരിക്കുന്നുണ്ട്. അദ്ദേഹം മിനിസ്റ്റര്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞ് ഫോണ്‍ നീട്ടിയപ്പോള്‍ തന്നെ സര്‍, എന്ന് വാവ സുരേഷ് വിളിച്ചുവെന്നും അതുകേട്ടതും വളരെ സന്തോഷം തോന്നിയെന്നും പിന്നെ അദ്ദേഹം പറഞ്ഞു കുറവുണ്ട്. അതു കേള്‍ക്കാനാണ് നമ്മള്‍ എല്ലാവരും ആഗ്രഹിച്ചതെന്നും മന്ത്രി പറഞ്ഞു.

കൂടാതെ ഡോക്ടര്‍മാരെല്ലാവരും പ്രതീക്ഷ നിര്‍ഭരമായാണ് പ്രതികരിച്ചതെന്നും പ്രതീക്ഷ നല്‍കുന്ന ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചതായും മന്ത്രി പറഞ്ഞു.

admin

Recent Posts

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

33 mins ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

34 mins ago

ലോകസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു ; 40 ശാതമാനത്തിലധികം പോളിംഗ്; ഏറ്റവും കൂടുതൽ ബംഗാളിൽ

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 57 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെ 40.09…

58 mins ago

ബാർകോഴ കേസ് ;മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ ഒന്നും നടക്കില്ല ! ജൂൺ 12 ന് നിയമസഭാ മാർച്ച് പ്രഖ്യാപിച്ച് യുഡിഎഫ്

തിരുവനന്തപുരം: ബാർകോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 ന് യുഡിഎഫ് നിയമസഭ…

2 hours ago

തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു ! ന​ഗരത്തിലെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു ; 2 മണിക്കൂർ അതീവജാഗ്രത വേണമെന്ന് കളക്ടറുടെ നിർദേശം

തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…

3 hours ago