minnal-kesu-ott-news-update
കോവിഡ് കാലത്ത് സിനിമാ പ്രേമികളുടെ നിരാശയ്ക്ക് അന്ത്യം കുറിച്ചത് ഒടിടി പ്ലാറ്റ്‍ഫോമുകള്‍ ആയിരുന്നു. അന്ന് കൈവരിച്ച വളര്‍ച്ച തുടരാനുള്ള ശ്രമങ്ങളിലാണ് ഇപ്പോഴും ഒടിടി. നേരത്തെ ഫെസ്റ്റിവല്‍ സീസണുകളിൽ തിയറ്ററുകളിലായിരുന്നു പ്രധാന റിലീസുകള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് ഒടിടിയിലും തിയറ്ററിലുമായാണ്.
ഈ ക്രിസ്‍മസിന് ഒടിടി വഴിയാണ് പ്രധാന റിലീസുകള്‍ എത്തുന്നത്. മൂന്ന് ഡയറക്റ്റ് റിലീസുകള്‍ ഉള്‍പ്പെടെ ആറ് പ്രധാന ചിത്രങ്ങളാണ് ഈ ക്രിസ്‍മസ്, ന്യൂഇയര്‍ കാലത്ത് പ്രമുഖ ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‍ഫോമുകളിലേക്ക് എത്തുക.
മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന ടാഗോടെ എത്തുന്ന ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളി, ദിലീപിനെ നായകനാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്‍റെ നാഥന്‍, അഹമ്മദ് കബീറിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനാവുന്ന മധുരം എന്നിവയാണ് ഈ ഫെസ്റ്റിവല്‍ സീസണിലെ മലയാളം ഡയറക്റ്റ് ഒടിടി റിലീസുകള്‍.
ഇതില്‍ മിന്നല്‍ മുരളി ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സിലും കേശു ഈ വീടിന്‍റെ നാഥന്‍ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഡിസംബര്‍ 31നും മധുരം സോണി ലിവിലുമാണ്. മധുരത്തിന്‍റെ റിലീസ് തീയതി സോണി ലിവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്കൊപ്പം സൂപ്പര്‍താരങ്ങളുടെ മൂന്ന് ആഫ്റ്റര്‍ തിയറ്റര്‍ റിലീസുകളും ഒടിടിയിലേക്ക് എത്തുന്നുണ്ട്. മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍, ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പായെത്തിയ കുറുപ്പ്, സുരേഷ് ഗോപി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തോടെയെത്തിയ കാവല്‍ എന്നിവയാണ് ഒടിടി പ്രീമിയറുകള്‍.
മാത്രമല്ല ഇതില്‍ മരക്കാറും കുറുപ്പും രണ്ട് പ്ലാറ്റ്‍ഫോമുകളിലൂടെയാണെങ്കിലും ഒരേ ദിവസമാണ് എത്തുന്നത്. ഡിസംബര്‍ 17 ആണ് രണ്ട് ചിത്രങ്ങളുടെയും ഒടിടി റിലീസ് തീയതി. മരക്കാര്‍ ആമസോണ്‍ പ്രൈം വീഡിയോയിലും കുറുപ്പ് നെറ്റ്‍ഫ്ളിക്സിലുമാണ്. കാവലും നെറ്റ്ഫ്ളിക്സിലൂടെയാണ് എത്തുക. ഡിസംബര്‍ 27 ആണ് റിലീസ് തീയതി.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…