minnal-murali-second-part-announce-soon-sophia-paul
മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന സിനിമയാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഗ്ലോബൽ പ്രീമിയര്‍ മുംബൈയിൽ നടന്നിരിക്കുകയാണ്. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.
ആദ്യ പ്രദർശനത്തിന് പിന്നാലെ ഗംഭീര റിപ്പോർട്ടുകളാണ് വരുന്നത്. ചിത്രത്തെ മലയാളം ഇൻഡസ്ട്രിയുടെ അഭിമാനമെന്നാണ് പലരും വിലയിരുത്തുന്നത്. മാത്രമല്ല തിയറ്ററിന് പറ്റിയ സിനിമയാണെന്നാണ് പലരുടേയും അഭിപ്രായപ്പെടുന്നത്. “മലയാള ചലച്ചിത്രനിർമ്മാണത്തിന്റെ ആവേശകരമായ പാറ്റേൺ. ടൊവിനോയും മറ്റ് കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. ക്ലൈമാക്‌സ് ഫൈറ്റിന് മികച്ച അഭിനന്ദനം ആവശ്യമാണ്. ഗ്യാരണ്ടിയുള്ള സംവിധായകനിൽ ഒരാളാണ് താനെന്ന് ബേസിൽ ജോസഫ് തെളിയിക്കുന്നു”, എന്നാണ് ഒരാളുടെ കമന്റ്.
അതേസമയം ചിത്രത്തിന്റെ ക്ലൈമാക്സിനും മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഇതുപോലൊരു ക്ലൈമാക്സ് ഫൈറ്റ് ഇന്ത്യൻ സിനിമയിൽ തന്നെ കണ്ടിട്ടില്ലെന്നാണ് അഭിപ്രായം. സാങ്കേതിക പരമായും ചിത്രം മികച്ചു നിൽക്കുന്നതായും പലരും പറയുന്നുണ്ട്. കൂടാതെ ടൊവിനോ ഉൾപ്പടെയുള്ള അഭിനേതാക്കളുടെ പ്രകടനവും പ്രശംസിക്കപ്പെടുന്നുണ്ട്. അതിനു പിന്നാലെ നല്ല അഭിപ്രായങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ടൊവിനോ തോമസ് രംഗത്തെത്തി. ബേസിലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്.
ഡിസംബർ 24നാണ് റിലീസ് ഡേറ്റ്. ചിത്രത്തിന്റെ തുടക്കം മുതലേ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ വന്നതോടെ ആകാംക്ഷ ഇരട്ടിയായി. മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിന്നലേറ്റ് മുരളിക്ക് അത്ഭുത ശക്തി ലഭിക്കുന്നതാണ് ചിത്രം പറയുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തുന്നത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…