Celebrity

ഗ്രേറ്റ് ഖാലിയുടെ പരീക്ഷയിൽ വിജയിക്കുമോ മിന്നൽ മുരളി?: അമ്പരപ്പിക്കുന്ന വീഡിയോ പുറത്ത്

നെറ്റ്ഫ്ലിക്സിന്‍റെ ഡയറക്റ്റ് റിലീസ് ആയതോടെ മലയാളികളല്ലാത്ത സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ ചിത്രമാണ് ‘മിന്നല്‍ മുരളി’. മാത്രമല്ല മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. തങ്ങളുടെ ക്രിസ്‍മസ് റിലീസ് ആയി എത്തുന്ന ചിത്രത്തിന് മികച്ച പ്രീ-റിലീസ് ക്യാംപെയ്‍ന്‍ ആണ് നെറ്റ്ഫ്ലിക്സ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ രസകരമായ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നായകനായ മിന്നൽ മുരളിയിലെ സൂപ്പർ ഹീറോ കഴിവുകൾ വെളിവാക്കുന്നതാണ് വിഡിയോ. പ്രശസ്ത റെസ്ലർ ​ഗ്രേറ്റ ഖാലിയും വിഡിയോയിലുണ്ട്.

അമേരിക്കന്‍ സൂപ്പര്‍ഹീറോ ആവാനായി ഒരു ടെസ്റ്റില്‍ പങ്കെടുക്കുകയാണ് മിന്നല്‍ മുരളി. അമേരിക്കൻ സൂപ്പർഹീറോ ആവണമെന്നതാണ് മിന്നൽ മുരളിയുടെ ആ​ഗ്രഹം. ഇതിനായി ഖാലിയുടെ മിന്നിലെത്തുന്ന ടൊവിനോയെ പലരീതിയിൽ പരീക്ഷിക്കുകയാണ്. ഖാലിയുടെ പരീക്ഷണങ്ങളോടുള്ള മിന്നല്‍ മുരളിയുടെ പ്രതികരണങ്ങള്‍ 3:46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയെ ഏറെ രസകരമാക്കുന്നുണ്ട്. എല്ലാ പരീക്ഷണത്തിലും അമ്പരപ്പിക്കുന്ന വിജയം നേടുകയാണ് മിന്നൽ മുരളി. ഇതാദ്യമായാണ് ഖാലി ഒരു മലയാളചിത്രത്തിൽ അഭിനയിക്കുന്നത്.

 

മിന്നൽ മുരളി: മേക്കിങ് ഓഫ് എ സൂപ്പർ ഹീറോ എന്ന തലക്കെട്ടോടെ നെറ്റ്ഫ്ളിക്സാണ് യൂട്യൂബിൽ ഈ രം​ഗം പുറത്തുവിട്ടത്. ടൊവിനോ തോമസ്, സംവിധായകൻ ബേസിൽ ജോസഫ് ഉൾപ്പടെയുള്ളവരും വിഡിയോ പങ്കുവച്ചിട്ടുണ്ട്. കഴി‍ഞ്ഞ ദിവസം മറ്റൊരു വിഡിയോയും പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നല്‍ മുരളിയുടെ സംവിധാനം ബേസില്‍ ജോസഫ് ആണ്. ഗോദയ്ക്കു ശേഷം ബേസിലും ടൊവീനോയും ഒരുമിക്കുന്ന ചിത്രമാണിത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

4 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

9 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

23 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

24 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

24 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 day ago