minnal-murali-protion-video-with-youvraj-singh
സിനിമാ പ്രേമികള് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസില് ജോസഫ്-ടോവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല് മുരളി. നാളെയാണ് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അതിനു മുന്പായി പുറത്തെത്തിയ ചിത്രത്തിന്റെ പ്രമോഷന് വിഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ സൂപ്പര് ബാറ്റ്സ്മാന് യുവരാജ് സിങ്ങിനൊപ്പമുള്ളതാണ് വിഡിയോ. നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.
വിഡിയോയിൽ അമേരിക്കൻ സൂപ്പര്ഹീറോ ആവാനെത്തുന്ന മിന്നല് മുരളിയുടെ സ്പീഡ് ടെസ്റ്റ് ചെയ്യാൻ എത്തുന്ന യുവരാജിനെയാണ് കാണിക്കുന്നത്. ആദ്യം തന്നെ കത്തി എറിഞ്ഞാണ് പരീക്ഷണം നടത്തുന്നത്. പിന്നെ അറിയുന്ന ഫ്രൂട്ട്സ് ഉപയോഗിച്ച് ഒരു സ്മൂത്തി ഉണ്ടാക്കുകയാണ് മിന്നല് മുരളി. മൂന്നാമത്തേതായിരുന്നു റിയല് ചലഞ്ച്. ആറ് ബോളില് നിന്ന് ആറ് സിക്സര് അടിക്കണം. ബാറ്റിങ്ങും ബോളിങ്ങും ഫീല്ഡിങ്ങും എല്ലാം ഒറ്റയ്ക്ക് ചെയ്യുകയും വേണം. അടുത്തതായി വരാന് പോകുന്ന സൂപ്പര്താരത്തെക്കുറിച്ച് സൂചന നല്കിക്കൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. ഇപ്പോൾ എന്തയാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ.
വമ്പൻ പ്രമോഷനാണ് നെറ്റ്ഫ്ളിക്സ് മിന്നൽമുരളിക്കായി ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോദയുടെ വിജയത്തിന് ശേഷം ടോവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രമാണിത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. കഴിഞ്ഞ ദിവസം ഗ്രേറ്റ് ഖാലി ഒന്നിച്ചുള്ള വിഡിയോ പുറത്തുവന്നിരുന്നു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…