Kerala

നവജാതശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവം; ആദ്യം പദ്ധതിയിട്ടത് മൃതദേഹം കത്തിക്കാന്‍; വീണ്ടും ട്വിസ്റ്റ്

തൃശ്ശൂർ: തൃശ്ശൂരില്‍ അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മൃതദേഹം കത്തിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. കുഞ്ഞിന്റെ മൃതദേഹം മേഘ കവറിലാക്കി കാമുകന്‍ ഇമ്മാനുവേലിന് നല്‍കിയത് കത്തിക്കാന്‍ പദ്ധതിയിട്ടായിരുന്നുവെന്ന്‌ പോലീസ് വെളിപ്പെടുത്തി. ഇതിനായി ഡീസൽ വാങ്ങിയെങ്കിലും പദ്ധതി പൊളിഞ്ഞതിനാൽ പാടത്ത് കുഴിച്ച് മൂടാനാണ് ശ്രമിച്ചത്. എന്നാൽ പാടത്ത് കുഴിച്ച് മൂടാൻ ശ്രമിച്ചെങ്കിലും ആളുകൾ ഉണ്ടായിരുന്നതിനാൽ അതും നടന്നില്ല. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം കനാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

എംകോം ബിരുദധാരിയും 22 കാരിയുമായ വാരിയിടം മാമ്പാട് വീട്ടിൽ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. കാമുകനായ ഇമാനുവൽ പെയ്ന്റിംഗ് തൊഴിലാളിയാണ്. ഇമ്മാനുവലും യുവതിയും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ബന്ധത്തില്‍ യുവതി ഗര്‍ഭിണിയാവുകയുമായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ യുവതി പ്രസവിച്ചു.

എന്നാൽ പ്രസവിച്ചയുടൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നു. പിറ്റേന്ന് വരെ കട്ടിലിനടിയിൽ സൂക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ തന്നെ കവറിലാക്കി കത്തിച്ചു കളയാൻ കാമുകനായ ഇമ്മാനുവലിന് കൈമാറി.

ഇന്ന് രാവിലെ 11 മണിയോടെയാണ് മേഘയെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തത്. കുഞ്ഞിനെ പ്രസവിച്ച മുറിയും കുഞ്ഞിനെ മുക്കി കൊന്ന ബക്കറ്റും മേഘ പൊലീസിനെ കാണിച്ചു. കുഞ്ഞിനെ പൊതിഞ്ഞു ഇമ്മാനുവേലിന് കൈമാറിയ ബാഗും കണ്ടെടുത്തതിന് ശേഷം ഇമ്മാനുവേലിന്റെ വീട്ടിലെത്തിച്ചും തെളിവെടുത്തു. തെളിവെടുപ്പിനിടെ കത്തിക്കാൻ വാങ്ങിയ ഡീസൽ ഇമ്മാനുവലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.

സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മേഘ, കാമുകൻ ഇമ്മാനുവൽ, ഇയാളുടെ സുഹൃത്തായ പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ എന്നിവരാണ് പിടിയിലായത്. മേഘ തനിച്ച് മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതൊന്നും കുടുംബം അറിഞ്ഞിരുന്നില്ല. ഗർഭിണിയാണെന്ന വിവരം മേഘയും വീട്ടുകാരെ അറിയിച്ചിരുന്നില്ല.

ബുധനാഴ്ച പുലര്‍ച്ചെ മേഘയുടെ വീട്ടിലെത്തിയ പോലീസ് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 hour ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

6 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

20 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

21 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

21 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

21 hours ago