Monday, June 17, 2024
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

മുണ്ടക്കയം: മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റിൽ. മുണ്ടക്കയം കരിനിലം പള്ളിപറമ്പിൽ സേവ്യർ (24), മടുക്ക ആതിരഭവൻ അജയ് (30) എന്നിവരെയാണ് മുണ്ടക്കയം സി.ഐ. ബി. ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പുലിക്കുന്ന് സ്വദേശിനിയായ പെൺകുട്ടിയെ നാല് മാസത്തോളമായി പ്രതികളിലൊരാൾ വീട്ടിൽ വച്ചും, അയൽ വീട്ടിൽ വച്ചും പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് പീഡനത്തിൽ ഒരാൾകൂടി ഉൾപ്പെട്ടതായി അറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

Related Articles

Latest Articles